ജിദ്ദ: കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റിയുടെയും, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെയും കുടുംബ സുരക്ഷാ പദ്ധതിയുടെ അംഗത്വ ക്യാമ്പയിന്റെ
കാസര്‍കോട് ജില്ലാ തല ഉദ്ഘാടനം ജില്ലാ കോര്‍ഡിനേറ്റര്‍ കാദര്‍ ചെര്‍ക്കളക്ക് നല്‍കി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഹസ്സന്‍ ബത്തേരി ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അബ്ദുല്ല ഹിറ്റാച്ചി അധ്യക്ഷത വഹിച്ചു.ജില്ലാ ചെയര്‍മാന്‍ ഇക്ബാല്‍ അമ്പത്ത്, ഹമീദ് ഇച്ചിലങ്കോട്, മുഹമ്മദലി ഹൊസ്സങ്കടി, സമീര്‍ ചേരങ്കൈ, ഇസ്മായില്‍ ഉദിനൂര്‍, ഹാഷിം കുമ്പള, സലാം ബെണ്ടിച്ചാല്‍, സിദ്ധീഖ് ബായാര്‍, ഫഹദ് ചന്തേര, അബ്ദു പെര്‍ള, ഹാരിസ് മൊഗ്രാല്‍, താജു ബാങ്കോട്, ഫവാഹിദ് തൃക്കരിപ്പൂര്‍,ഹമീദ് കുക്കാര്‍, റാഷിദ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നസീര്‍ പെരുമ്പള സ്വാഗതവും, ജലീല്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.




