നവംബര്‍ 14 മുതല്‍ 23വരെ ഖത്തറില്‍ നടക്കുന്ന റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ നയിക്കുക. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ നയിക്കുന്ന നമാന്‍ ധിര്‍ ആണ് വൈസ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണെ ടീമിലേക്ക് പരിഗണിച്ചില്ല.
പതിനാലുകാരന്‍ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയെ ഓപ്പണറായി ടീമിലുള്‍പ്പെടുത്തി. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനായി വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ പ്രിയാന്‍ഷ് ആര്യയാണ് ടീമിലെ മറ്റൊരു ഓപ്പണര്‍.
ഒമാനും യുഎഇയും പാകിസ്താന്‍ എ ടീമും ഉള്‍പ്പെടുന്ന ഗ്രൂപ്പ ബിയിലാണ് ഇന്ത്യന്‍ ടീം. 14ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 16നാണ് ഇന്ത്യ-പാകിസഥാന്‍ പോരാട്ടം. .21ന് സെമി ഫൈനല്‍ പോരാട്ടങ്ങളും 23ന് ഫൈനലും നടക്കും.
ഇന്ത്യന്‍ ടീം: പ്രിയാന്‍ഷ് ആര്യ, വൈഭവ് സൂര്യവന്‍ഷി, നെഹല്‍ വധേര, നമന്‍ ധിര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യന്‍ഷ് ഷെഡ്ഗെ, ജിതേഷ് ശര്‍മ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിംഗ്, ഹര്‍ഷ് ദുബെ, അശുതോഷ് സിംഗ് ശര്‍മ, യാഷ് താക്കൂര്‍, ഗുര്‍ജപ്നീത് സിംഗ്, വിജയകുമാര്‍ വൈശാഖ്, അഭിഷേക് പോറെല്‍ , സുയാഷ് ശര്‍മ്മ, യുദ്ധ്വീര്‍ സിംഗ് ചരക്.
സ്റ്റാന്‍ഡ് ബൈ കളിക്കാര്‍: ഗുര്‍നൂര്‍ സിംഗ് ബ്രാര്‍, കുമാര്‍ കുശാഗ്ര, തനുഷ് കൊടിയന്‍, സമീര്‍ റിസ്വി, ഷെയ്ക് റഷീദ്.




