കാസര്‍കോട് : സ്പിക്മാകെ കാസര്‍കോട് ചാപ്റ്റര്‍ കാസര്‍കോട് ചിന്മയ വിദ്യാലയത്തില്‍ മണിപ്പൂരി ശാസ്ത്രീയനൃത്തം അവതരിപ്പിച്ചു. പ്രശസ്ത മണിപ്പുരി ക്ലാസിക്കല്‍ നര്‍ത്തകന്‍ സിനാം ബസു സിങ്ങിന്റെ നേതൃത്വത്തിലാണ് നൃത്താവതരണം നടത്തിയത്.
ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം വിദ്യാര്‍ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നൃത്താവതരണം നടത്തിയത്. പ്രിന്‍സിപ്പല്‍ ടി.വി. സുകുമാരന്‍, പ്രഥമാധ്യാപികമാരായ എസ്.ആര്‍. പൂര്‍ണിമ, സിന്ധു ശശീന്ദ്രന്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.




