മഞ്ചേശ്വരത്ത് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മഞ്ചേശ്വരംഗ്രാമപഞ്ചായത്തും മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററും സംയുക്തമായി വയോജനങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

അബ്ദുള്‍ റഹ്‌മാന്‍ ഉദ്യാവര്‍ ന്യൂസ് ബ്യൂറോ മഞ്ചേശ്വരം

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തും മഞ്ചേശ്വരം ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററും സംയുക്തമായി വയോജനങ്ങള്‍ക്കായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മഞ്ചേശ്വരം എ.കെ. ഗാര്‍ഡന്‍സില്‍ നടന്ന ക്യാമ്പില്‍ പ്രദേശത്തെ വയോജനങ്ങളില്‍ നിന്ന് വലിയ പങ്കാളിത്തം ലഭിച്ചു. ബ്ലോക്ക് ഫാമിലി ഹെല്‍ത്ത് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദിലീപ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബഷീര്‍ കനില അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വയോജനാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ആരോഗ്യ വിഷയാവതരണം ഡോ. പ്രഭാകര്‍ റൈ (BFHC മഞ്ചേശ്വരം) നിര്‍വഹിച്ചു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫാത്തിമ സൗറ, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഹിമാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സറീന ബാനു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രിമതി ഫര്‍ഹാന അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.മെമ്പര്‍മാരായ ഇലിയാസ് തുമിനാട്, ഹസീന, ആശാലത പി.വി, മൂസ പി.എ, അബൂബക്കര്‍ സിദ്ദിഖ്, മുഹമ്മദ് ഷെരീഫ്, ബേബിലത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി വയോജനങ്ങള്‍ക്ക് പൊതുആരോഗ്യ പരിശോധന, രക്തസമ്മര്‍ദ്ദം, രക്തത്തിലെ ഷുഗര്‍ പരിശോധന തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കി. വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഏറെ സഹായകമായ ഈ ക്യാമ്പിന് നാട്ടുകാര്‍ അഭിനന്ദനമേകി.

Scroll to Top