സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കെതിരെ നിയമം കര്‍ശനമാക്കണം

ഡോ. ടി.കെ.ആനന്ദി.

കുടുംബത്തിനകത്തും പുറത്തും സ്ത്രീകളോട് കാണിക്കുന്ന അതിക്രമങ്ങള്‍ പ്രതിരോധിക്കാന്‍ കുടുംബശ്രീ മുന്നിട്ടിറങ്ങണം. കേരളത്തിലെ പോലിസ് സംവിധാനം ശക്തമാണ്. കുടുംബശ്രീ സ്‌നേഹിത ജെന്റര്‍ വിഭാഗവുമായി ചേര്‍ന്ന് പോലീസ് സംവിധാനത്തിന് വലിയ ഇടപ്പെടല്‍ നടത്താന്‍ പറ്റും.
സ്ത്രീകളുടെ സ്വാതന്ത്ര്യം, സുരക്ഷിതത്വം, സമത്വം എന്നിവയ്ക്ക് വലിയ പ്രാധാന്യം നല്‍കണം.
അതിദാരിദ്ര്യം നമുക്കില്ലാതാക്കാന്‍ കഴിഞ്ഞു.ദരിദ്രരില്ലാത്ത നാടായി കേരളത്തെ നമുക്ക് മാറ്റണം. പുരുഷനോടൊപ്പം തുല്യ പദവിയില്‍ സ്ത്രീയും മുന്നേറണം. ചരിത്രം പലയോര്‍മ്മകളാണ്.അതില്‍ സ്ത്രീയുണ്ട്. അവരുടെ വേവലാതികളുണ്ട്. വേദനകളുണ്ട്, ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ട്.
കുടുംബശ്രീ പ്രതീക്ഷയാണ് .കുടുംബശ്രീയ്ക്ക് വലിയ സംഭാവന ചെയ്യാന്‍ പറ്റും, അവര്‍ പറഞ്ഞു.

പോലിസ് വകുപ്പിന്റെ ജെന്റര്‍ ഇടപ്പെടല്‍ എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട്, വ്യാപാരഭവനില്‍ വെച്ച് ഓപ്പണ്‍ ഫോറം ഡോ. ടി.കെ.ആനന്ദി ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു.
അഡീഷണല്‍ എസ് പി ദേവദാസ് മുഖ്യാതിഥിയായി.
ഓപ്പണ്‍ ഫോറം മോഡറേറ്റര്‍ ദീപ.എസ് നായര്‍,
കാഞ്ഞങ്ങാട് DySp കെ.സുരേഷ് ബാബു, നഗരസഭ കൗണ്‍സിലര്‍ രുഗ്മിണി, CDS ചെയര്‍പേഴ്‌സണ്‍മാരായ റീന, ജലജാക്ഷി, ശ്രീജ, സൂര്യ ജാനകി, നിര്‍മ്മല സംസാരിച്ചു.
അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.എം കിഷോര്‍കുമാര്‍ സ്വാഗതവും, ജന്റര്‍ ഡി പി എം മനു.എസ് നന്ദിയും പറഞ്ഞു.

ജന്റര്‍ ഇന്റഗ്രേഷന്‍ ഇന്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റ് ഓപ്പണ്‍ ഫോറത്തില്‍, വിവിധ മേഖലകളിലുള്ള നൂറ്റന്‍പത് പ്രതിനിധികള്‍ പങ്കെടുത്തു.
മുന്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ് നായര്‍ മോഡറേറ്ററായി.

Scroll to Top