അക്ഷര കരോള്‍ ഗൃഹ സന്ദര്‍ശനം
ബോവിക്കാനം:- കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ഭാഗമായി ബെള്ളിപ്പാടി മധു വാഹിനി ഗ്രന്ഥാലയം സംഘടിപ്പിച്ച അക്ഷര കരോള്‍ ഗൃഹ സന്ദര്‍ശനം നടത്തി. വിവിധ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ സൂക്തങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകള്‍ കൈകളിലേന്തി പ്രവര്‍ത്തകര്‍ അണിനിരന്ന കരോള്‍ ബഹുജനങ്ങളില്‍ കൗതുകമുണര്‍ത്തി. കരോള്‍ യാത്രയ്ക്ക് രാഘവന്‍ ബെള്ളിപ്പാടി, അംബിക ഇരിയണ്ണി, ശോഭ ചറവ്, രാജേഷ് പി ജി, അനുഭവ് ഇ പി, ഉണ്ണികൃഷ്ണന്‍ സി എന്നിവര്‍ നേതൃത്വം നല്കി. ചിന്‍മയി എല്‍ ആര്‍, കൃഷ്ണ നന്ദ കെ, അദിതി പി കെ എന്നിവര്‍ കരോള്‍ ഗാനം പാടി.വൈകുന്നേരം ആറരയോടെ ചറവില്‍ നിന്നും ആരംഭിച്ച കരോള്‍ സന്ദര്‍ശനം ബള്ളമൂല, കുഞ്ഞിമൂല എന്നിവിടങ്ങളില്‍ പ്രയാണം നടത്തി ബെള്ളിപ്പാടിയില്‍ അവസാനിച്ചു. ലൈബ്രറി കൗണ്‍സില്‍ മുളിയാര്‍ നേതൃ സമിതി കണ്‍വീനര്‍ പി കുഞ്ഞമ്പു മാസ്റ്റര്‍ സമാപന പരിപാടിയില്‍ സംസാരിച്ചു.




