സഞ്ജുവിന്റെ മുറ്റത്ത് ഇഷാന്റെ ആറാട്ട്; സൂര്യയുടെയും ഹാര്‍ദിക്കിന്റെയും അഭിഷേകം; ഇന്ത്യയ്ക്ക് വമ്പന്‍ ടോട്ടല്‍

സഞ്ജുവിന്റെ മുറ്റത്ത് ഇഷാന്റെ ആറാട്ട്; സൂര്യയുടെയും ഹാര്‍ദിക്കിന്റെയും അഭിഷേകം; ഇന്ത്യയ്ക്ക് വമ്പന്‍ ടോട്ടല്‍

ന്യൂസിലാന്‍ഡിനെതിരെയുള്ള അഞ്ചാം ടി 20 യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് താരം നേടിയത്. വെടിക്കെട്ട് സെഞ്ച്വറിയുമായി ഇഷാന്‍ കിഷന്‍ തിളങ്ങി. 42 പന്തില്‍ പത്ത് സിക്സറും ആറ് ഫോറുകളും അടക്കമാണ് താരം മൂന്നക്കം തൊട്ടത്. 103 റണ്‍സ് നേടിയ താരം 43 പന്തില്‍ പുറത്തായി.

സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി പിന്നിട്ടു. 30 പന്തില്‍ ആറ് സിക്സറും നാല് ഫോറുകളും അടക്കം 63 റണ്‍സാണ് താരം നേടിയത്. ഹാര്‍ദിക് 17 പന്തില്‍ 42 റണ്‍സും അഭിഷേക് ശര്‍മ 16 പന്തില്‍ 30 റണ്‍സും നേടി. സഞ്ജു സാംസണ്‍ ആറ് റണ്‍സുമായി സ്വന്തം മണ്ണില്‍ നിരാശപ്പെടുത്തി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. അക്ഷര്‍ പട്ടേലും ഇഷാന്‍ കിഷനും വരുണ്‍ ചക്രവര്‍ത്തിയും ഇന്ത്യന്‍ ഇലവനില്‍ തിരിച്ചെത്തി. ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ് എന്നിവര്‍ പുറത്തായി.

ന്യൂസിലാന്‍ഡും നാല് മാറ്റങ്ങള്‍ വരുത്തി. ഡെവോണ്‍ കോണ്‍വേ, മാര്‍ക്ക് ചാപ്മാന്‍, മാറ്റ് ഹെന്റി, സാക്ക് ഫോള്‍ക്‌സ് എന്നിവര്‍ പുറത്തായി.ഫിന്‍ അലന്‍, ബെവോണ്‍ ജേക്കബ്‌സ്, ലോക്കി ഫെര്‍ഗൂസണ്‍, കൈല്‍ ജാമിസണ്‍ എന്നിവര്‍ ഇലവനിലെത്തി.

നിലവില്‍ 3-1 ലീഡുമായി ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കിയെങ്കിലും ലോകകപ്പിന് മുന്നോടിയായുള്ള മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യത്തെ മൂന്ന് മത്സരം ഇന്ത്യ സ്വന്തമാക്കിയെങ്കിലും വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തില്‍ കിവികള്‍ വിജയിക്കുകയായിരുന്നു. വിജയത്തോടെ പരമ്പര അവസാനിപ്പിക്കാനായിരിക്കും ഇരുടീമുകളും ശ്രമിക്കുക.

Scroll to Top