Saturday, September 21, 2024
Home Kasaragod ഫ്രിജില്‍ നിന്നു തീപടര്‍ന്ന് വീട് ഭാഗികമായി കത്തിനശിച്ചു

ഫ്രിജില്‍ നിന്നു തീപടര്‍ന്ന് വീട് ഭാഗികമായി കത്തിനശിച്ചു

by KCN CHANNEL
0 comment

തൃക്കരിപ്പൂര്‍ പടന്ന തെക്കെകാട് സെന്‍ട്രലില്‍ നാഗാലയത്തിന് സമീപത്തെ കെ.സുരാഗിന്റെ വീട് ഫ്രിജില്‍ നിന്നു തീപടര്‍ന്നു ഭാഗികമായി കത്തിനശിച്ചു. ഇന്നലെ രാവിലെയാണ് സംഭവം അടുക്കള ഭാഗത്ത് നിന്ന് പുക ഉയരുന്നതും പൊട്ടിത്തെറിക്കുന്നതിന്റെയും ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടുകയായിരുന്നു. സുരാഗും ഭാര്യ നാരായണിയും 2 മക്കളും വീടിനകത്ത് ഉറക്കത്തിലായിരുന്നു അയല്‍വാസികള്‍ വിളിച്ചുണര്‍ത്തി പരിശോധിച്ചപ്പോഴാണ് അടുക്കള ഭാഗം കത്തി നശിച്ചത് വീട്ടുകാര്‍ അറിഞ്ഞത്.

ഫ്രിജില്‍ നിന്നു പുലര്‍ച്ചെയാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു. ഗ്യാസ് സിലിണ്ടര്‍ പുറത്ത് സ്ഥാപിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി ഫ്രിജിനൊപ്പം അടുക്കളയിലുണ്ടായിരുന്ന മിക്‌സി, ഗ്യാസ് സ്റ്റൗ തുടങ്ങിയ ഉപകരണങ്ങളല്ലാം പൂര്‍ണമായും കത്തി. ഇരുമ്പ് ഷീറ്റില്‍ നിര്‍മിച്ച മേല്‍ക്കൂര പൂര്‍ണമായി നശിച്ചു.ഭിത്തിക്കും തറയിലെ ടൈല്‍സിനും കേടുപാട് പറ്റി. അടുക്കള വാതില്‍ അടച്ചിട്ടതാണ് കുടുംബത്തിന് രക്ഷയായത്. ലൈഫ് പദ്ധതിയില്‍ ഒരു വര്‍ഷം മുന്‍പ് പൂര്‍ത്തിയായ വീടാണ് അഗ്‌നിക്കിരയായത്. തൃക്കരിപ്പൂര്‍ നടക്കാവില്‍ നിന്നു അഗ്‌നിരക്ഷാ സേന എത്തി.

You may also like

Leave a Comment