മഞ്ചേശ്വരം എം എല്‍ എ എകെഎം അഷ്‌റഫിന് മഞ്ചേശ്വരം കുവൈറ്റ് പ്രവാസി കൂട്ടായ്മ സ്വീകരണം നല്‍കി


കുവൈറ്റ് മഹ്ബൂലയിലുള്ള പ്രവാസി കൂട്ടായ്മയുടെ ചെയര്‍മാന്‍ അഷ്റഫ് ആയൂരിന്റെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകനും, വ്യവസായ പ്രമുഖനുമായ അഷ്റഫ് ആയൂര്‍ പൊന്നാടയണിയിക്കുകയും , പ്രസിഡന്റ് അന്‍വര്‍ ഉദയവാര മൊമെന്റോ നല്‍കി ആദരിക്കുകയും ചെയ്തു യോഗത്തില്‍ മഞ്ചേശ്വരം പ്രവാസി കൂട്ടായ്മയുടെ നേതാക്കളായ ജനറല്‍ സെക്രട്ടറി സിദീഖ് മലബാര്‍, ട്രഷറര്‍ ഫാറൂഖ് മൊയ്ദീന്‍ എന്നിവരും മറ്റു ഭാരവാഹികളായ ആസിഫ് പൊസോട്ട്, റസാഖ് ആയൂര്‍, മഹ്‌മൂദ് മാളിക, ജലീല്‍ ആരിക്കാടി , ഉമ്മര്‍ ഉപ്പള, റിയാസ് ആയൂര്‍ , അമ്പു ബാംബ്റാണ,രിഫാഇ പേരാല്‍ എന്നിവര്‍ പങ്കെടുത്തു

Scroll to Top