കാസര്‍ഗോഡ്/ മൊഗ്രാല്‍.ഇശല്‍ ഗ്രാമത്തിലെ കവി നടത്തോപ്പില്‍ അബ്ദുള്ള രചിച്ച പക്ഷിപ്പാട്ട് രചനയുടെ നൂറാം വാര്‍ഷികം കാസര്‍ഗോഡും, മൊഗ്രാലിലുമായി സാഹിത്യ സെമിനാര്‍ സംഘടിപ്പിച്ചും, കലാസന്ധ്യ ഒരുക്കിയും ആഘോഷിച്ചു. കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇശല്‍ ഗ്രാമം ട്രസ്റ്റ്-സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് മൊഗ്രാല്‍,പുരോഗമന കലാ സാഹിത്യ സംഘം കാസര്‍ഗോഡ് എന്നിവയുടെ സഹകരണത്തോടെയാണ് പക്ഷിപ്പാട്ട് രചനയുടെ നൂറാം വാര്‍ഷികാഘോഷം കൊണ്ടാടിയത്.
ആഘോഷത്തിന്റെ ഭാഗമായി കാസര്‍ഗോഡ് മുനിസിപ്പല്‍ വനിതാ ഭവനില്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ നടന്ന സാഹിത്യ സെമിനാര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷാഹിനാ-സലീം ഉദ്ഘാടനം ചെയ്തു. അക്കാദമി നിര്‍വാഹക സമിതി അംഗം ഡോ: ഷംഷാദ് ഹുസൈന്‍ അധ്യക്ഷതവഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാട് സ്വാഗതം പറഞ്ഞു. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ ആമുഖ പ്രഭാഷണം നടത്തി.
പക്ഷിപ്പാട്ടിന്റെ ഇതിവൃത്തവും, മലബാറിന്റെ മാപ്പിള കലകളും സെമിനാറില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഫൈസല്‍ കന്മനം, ഡോ:പി പി അബ്ദുല്‍ റസാഖ്,ഡോ:അഭിലാഷ് മലയില്‍-അനീസ് കെ ടി,ഡോ:ഫാത്തിമത്ത് റംഷീല സി എച്ച്, മാധ്യമപ്രവര്‍ത്തകന്‍ ടി എ ഷാഫി,കവി പി എസ് ഹമീദ് തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.അഷ്‌റഫ് പയ്യന്നൂര്‍,ടി കെ അന്‍വര്‍ എന്നിവര്‍ ഗാനമാലപിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സെഡ് എ മൊഗ്രാല്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ എച്ച് അഹമ്മദ് നന്ദി പറഞ്ഞു.
വൈകുന്നേരം മൊ ഗ്രാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ കെ എം മുഹമ്മദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു.കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും, സംഘാടകസമിതി ചെയര്‍മാനുമായ വി പി അബ്ദുല്‍ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ,ജോ: സെക്രട്ടറി ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ സംസാരിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജെ ജയറാം,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം, മാധ്യമപ്രവര്‍ത്തകന്‍ ടി എ ഷാഫി,താജുദ്ദീന്‍ മൊഗ്രാല്‍,എം പി അബ്ദുല്‍ ഖാദര്‍,ബി കെ കബീര്‍ എന്നിവര്‍ സംസാരിച്ചു.സെഡ് എ മൊഗ്രാല്‍ ചടങ്ങ് നിയന്ത്രിച്ചു.ചടങ്ങില്‍ വെച്ച് കലാരംഗത്ത് മികച്ച സംഭാവനകള്‍ അര്‍പ്പിച്ച 21 പേരെ ആദരിച്ചു.
തുടര്‍ന്ന് ഇശല്‍ മഴ പെയ്തിറങ്ങി കലാസന്ധ്യയും അരങ്ങേറി.അക്കാദമി വൈസ് ചെയര്‍മാന്‍ പുലിക്കോട്ടില്‍ ഹൈദരലി കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. തനിമയോടെയുള്ള മാപ്പിളപ്പാട്ടുകളുമായി പ്രഗല്‍ഭരായ കലാകാരന്മാര്‍ കലാസന്ധ്യയില്‍ അണിനിരന്നു.വിവിധ ടീമുകളുടെ ഒപ്പനയും,അര്‍ബന മുട്ടും പരിപാടിക്ക് കൊഴുപ്പേകി.ഇശല്‍ ഗ്രാമം ട്രസ്റ്റ്-സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് ചെയര്‍മാന്‍ ബഷീര്‍ അഹമ്മദ് സിദ്ദീഖ് നന്ദി പറഞ്ഞു.
ഫോട്ടോ:പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികാഘോഷം: സാഹിത്യ സെമിനാര്‍ കാസര്‍ഗോഡ് മുനിസിപ്പല്‍ വനിതാ ഭവനില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിനാ-സലീം ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ:സാംസ്‌കാരിക സമ്മേളനം മൊഗ്രാല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ സി എച്ച് കുഞ്ഞമ്പു എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.




