എം ഐ സി കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വെല്‍ വിഷേഴ്‌സ് മീറ്റ് പ്രൗഢമായി സമാപിച്ചു.

കാഞ്ഞങ്ങാട്: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ചട്ടഞ്ചാല്‍ ; എം ഐ സി കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന വെല്‍ വിഷേഴ്‌സ് മീറ്റ് പ്രൗഢമായി സമാപിച്ചു.

മേഖലാ പരിധിയിലെ മഹല്ല് കമ്മിറ്റി , സംഘടന നേതാക്കള്‍ ,പൗര പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു.

എം ഐ സി ട്രഷറര്‍ കെ കെ അബ്ദുല്ല ഹാജി ഖത്തര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് സെക്രട്ടറി ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് സ്ഥാപന പരിചയം നടത്തി , എം ഐ സി പി ആര്‍ ഓ സൈഫുദ്ദീന്‍ തങ്ങള്‍ ഹുദവി മാസ്തിക്കുണ്ട് ആമുഖ ഭാഷണം നടത്തി. മേഖലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ഞാണിക്കടവ് സ്വാഗതം പറഞ്ഞു. പ്രസ്തുത പരിപാടിയില്‍ മേഖലാ പ്രസിഡണ്ട് കെ ബി കുട്ടി ഹാജി, ബഷീര്‍ വെള്ളിക്കോത്ത് , എം ഐ സി അസിസ്റ്റന്റ് പി ആര്‍ ഒ അനുസ് ഹുദവി പെരുമ്പള , ആശംസ പ്രഭാഷണം നടത്തി. മേഖലാ ട്രഷറര്‍ എം കെ റഷീദ് ഹാജി നന്ദി ഭാഷണവും നടത്തി.

മേഖലയില്‍ എം ഐ സി യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ പുതിയ കമ്മിറ്റിക്ക് രൂപവും നല്‍കി. (പ്രസിഡണ്ട് ) കെ ബി കുട്ടി ഹാജി, (ജനറല്‍ സെക്രട്ടറി) എം കെ റഷീദ് ഹാജി, (ട്രഷറര്‍) സൗദി അബൂബക്കര്‍ ഹാജി, (വര്‍ക്കിംഗ് സെക്രട്ടറി) മുനവ്വിര്‍ കല്ലുരാവി,
(വൈസ് പ്രസിഡണ്ടുമാര്‍)
എ ഹമീദ് ഹാജി ,എം കെ അബൂബക്കര്‍ ഹാജി ,സണ്‍ലൈറ്റ് അബ്ദുറഹ്‌മാന്‍ ഹാജി , കെ എ മുഹമ്മദ് കുഞ്ഞി ,എം ബി ജാഫര്‍ ,
കെ കെ അബ്ദുല്ല ഹാജി
(ജോയിന്‍ സെക്രട്ടറിമാര്‍)
റാഷിദ് ബല്ലാ കടപ്പുറം , നൗഷാദ് മാണിക്കോത്ത് ,ഹമീദ് കൊളവയല്‍ , അബൂബക്കര്‍ ജ്ഞാനിക്കടവ്
(എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍)
സി മുഹമ്മദ് കുഞ്ഞി ഹാജി,
കെ ടി അബ്ദുറഹ്‌മാന്‍ ,
എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി , അസീസ് ആറങ്ങാടി ,പി കുഞ്ഞബ്ദുള്ള ഹാജി ,
റംഷീദ് തോയമ്മല്‍, അസീസ് ബദ്രിയ നഗര്‍ , എ അബ്ദുല്ല അജാനൂര്‍ ,കപ്പണക്കല്‍ മുഹമ്മദ് കുഞ്ഞി ,
കെ സി മുഹമ്മദ് കുഞ്ഞി നാണിക്കടവ് ,സി എച്ച് ഹുസൈന്‍ നോര്‍ത്ത് ചിത്താരി , സി ബി സുബൈര്‍ ,ഷംസുദ്ദീന്‍ കൊളവയല്‍ , ഇക്ബാല്‍ വെള്ളിക്കോത്ത് , സി എച്ച് മൊയ്തീന്‍ കുഞ്ഞി എന്നിവരെ പുതിയ കമ്മിറ്റിയായും തെരഞ്ഞെടുത്തു.

Scroll to Top