-കുമ്പോള്‍ മമ്മൂച്ച കുടുംബ സംഗമം.
മൊഗ്രാല്‍ പുത്തൂര്‍. ഇടയ്ക്കിടെയുള്ള യുദ്ധ കാര്‍മേഘങ്ങള്‍ കൊണ്ട് ആശങ്കപ്പെടുത്തുന്ന പ്രവാസ ലോകത്തെ ജോലി സാധ്യതകളെ ആശ്രയിക്കാതെയും, കാത്തിരിക്കാതെയും ഉന്നത വിദ്യാഭ്യാസം നല്‍കി മക്കളെ രാജ്യത്ത് തന്നെ ജോലി നേടാന്‍ പ്രാപ്തരാക്കാന്‍ രക്ഷിതാക്കള്‍ മുന്നോട്ട് വരേണ്ടതുണ്ടെന്ന് ‘കുമ്പോള്‍ മമ്മൂച്ച കുടുംബ സംഗമം” അഭിപ്രായപ്പെട്ടു.
മൊഗ്രാല്‍ പുത്തൂര്‍ ‘സി വ്യൂ റിസോര്‍ട്ടില്‍” വെച്ച് നടന്ന കുടുംബ സംഗമത്തില്‍ 16 കുടുംബാംഗങ്ങളില്‍ നിന്നായി 150-ഓളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു.സംഗമം ഡോ:ഫൈറൂസ് ഹസീന എം കെ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ഉപ്പള അധ്യക്ഷത വഹിച്ചു.പി എം മുഹമ്മദ് കുഞ്ഞി ടൈല്‍സ് സ്വാഗതം പറഞ്ഞു.മുഹമ്മദ് ബിഗ്നാങ്കി,ലത്തീഫ് ബിഗ് നാങ്കി,അഷ്‌റഫ് മൊഗ്രാല്‍,ഫാരിസ്.ഉപ്പള. ഫര്‍ഹാന്‍ ഉപ്പള. അഷ്‌റഫ് കാപ്പാട് ഷാഫി അരിമല, അമീര്‍ മൊഗ്രാല്‍, സിദ്ദീഖ് മൊഗ്രാല്‍, മിഹ്‌റാസ്, മന്‍സൂര്‍,എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.മുതിര്‍ന്ന കുടുംബാംഗം ഖദീജ മൊഗ്രാലിനെയും,ഡോ: ഫൈറൂസ് ഹസീനയേ യും ചടങ്ങില്‍ ആദരിച്ചു.
പരിപാടിക്ക് സുഹ്‌റ, നഫീസ,മൈമൂന,താഹിറ, നസീം,ആദം,ഇബ്രാഹിം, നഫീസ,ഖദീജ, ഷാഹിന,മൈമൂന എന്നിവര്‍ നേതൃത്വം നല്‍കി.കുടുംബ സംഗമത്തില്‍ കുട്ടികളുടെ കലാ-കായിക മത്സരങ്ങളും അരങ്ങേറി.മുഴുവന്‍ കുടുംബാംഗങ്ങള്‍ക്കും സമ്മാനവും, മെമെന്റോയും നല്‍കി അനുമോദിച്ചു.നൂറി ഉപ്പള നന്ദി പറഞ്ഞു.
ഫോട്ടോ:കുമ്പോള്‍ മമ്മൂച്ച കുടുംബ സംഗമത്തില്‍ അണിനിരന്ന കുടുംബാംഗങ്ങള്‍.




