പെരിയ GHS എസ് എസ് എല്‍ സി 1981ബാച്ച് സൗഹൃദ കൂട്ടായ്മാ കുടുംബ സംഗമവും സ്‌നേഹാദരവും സംഘടിപ്പിച്ചു

പെരിയ GHS എസ് എസ് എല്‍ സി 1981ബാച്ച് സൗഹൃദ കൂട്ടായ്മാ കുടുംബ സംഗമവും അമേരിക്കയില്‍ നിന്നും കുടുംബ സംഗമത്തിന് എത്തിയ അന്നമ്മ തോമസിനുള്ള സ്‌നേഹാദരവും കൊടക്കാട് കദളിവനം നാച്ചുറല്‍ റിസോര്‍ട്ടില്‍ വച്ച് പ്രസിഡന്റ് പി മുരളീധരന്‍ നായരുടെ അധ്യക്ഷതയില്‍ നടന്നു. മുഖ്യതിഥി അന്നമ്മ തോമസ്, പി വി ബാലചന്ദ്രന്‍, ടി വി ഭരതന്‍, കുന്നുമ്മല്‍ ബാലന്‍ മാഷ്, പീതംബരന്‍ നായര്‍, അശോകന്‍ ക്ലാസിക്, കാര്‍ത്തിയായണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി പി വേണുഗോപാലന്‍ സ്വാഗതവും ട്രഷറര്‍ പി വി അബ്ദുല്‍ റഹിമാന്‍ ഹാജി നന്ദിയും പറഞ്ഞു.

Scroll to Top