അബുദാബിയില്‍ നിര്‍മ്മാണം നടക്കുന്ന ബില്‍ഡിംഗിന്റെ മുകളില്‍ നിന്ന് വീണു; പ്രവാസിക്ക് ദാരുണാന്ത്യംതന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വെള്ളിയാഴ്ച കാല്‍ തെന്നി വീണാണ് അപകടം ഉണ്ടായത്
അബുദാബി: അബൂദാബിയില്‍ മൂന്നിയൂര്‍ സ്വദേശി ബില്‍ഡിംഗിന്റെ മുകളില്‍ നിന്നും വീണ് മരിച്ചു. അബുദാബിയില്‍ നിര്‍മ്മാണം നടക്കുന്ന ബില്‍ഡിംഗിന്റെ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. മലപ്പുറം മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ നെടുംപറമ്പ് പരേതരായ ചേര്‍ക്കുഴിയില്‍ പി വി പി ആലി – ആയിശാബി എന്നിവരുടെ മകന്‍ പി വി പി. ഖാലിദ് (കോയ – 47) ആണ് മരിച്ചത്.
തന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വെള്ളിയാഴ്ച കാല്‍ തെന്നി വീണാണ് അപകടം ഉണ്ടായത്. 20 വര്‍ഷത്തിലധികമായി ഖാലിദ് അബൂദാബിയില്‍ ജോലി ചെയ്ത് വരികയാണ്. മാതാവിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്ത് നാട്ടില്‍ വന്ന് പോയിട്ട് രണ്ട് മാസം ആവുന്നുള്ളൂ. നാട്ടിലും പ്രവാസത്തിലും സാമൂഹ്യ – സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഗള്‍ഫ് മലയാളി കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ഭാരവാഹിയായിരുന്നു. ഭാര്യ ഷെമീല തിരൂര്‍. മക്കള്‍ റിദ ഖാലിദ്, റിസാന്‍ അലി, റസാന്‍ അലി. മയ്യിത്ത് നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നാട്ടില്‍ കൊണ്ട് പോയി കളത്തിങ്ങല്‍ പാറ ജുമാത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.