കാസര്‍കോട് നാലു മാസം പ്രായമായ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ഹദ്ദാദ് നഗര്‍ റസീന മന്‍സിലിലെ കെ. മുഹമ്മദ് ഹനീഫയുടെ മകനായ ലിദാന്‍ ഫാര്‍മിയാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരിച്ചതെന്നാണ് വിവരം. ഞായറാഴ്ച രാത്രി ഏഴരയ്ക്കും പതിനൊന്നിനുമിടയിലാണ് മരണം സംഭവിച്ചത്. മുലപ്പാല്‍ നല്‍കിയ ശേഷം കട്ടിലില്‍ കിടത്തിയതായിരുന്നു. 11 മണി ആയിട്ടും അനക്കമില്ലാതെ വന്നതോടെ കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു.
നാലു മാസം പ്രായമായ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി…




