Saturday, September 21, 2024
Home Kerala സ്വര്‍ണവില ഉയര്‍ന്നു

സ്വര്‍ണവില ഉയര്‍ന്നു

by KCN CHANNEL
0 comment

സംസ്ഥാനത്തെ സ്വര്‍ണവില റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇന്ന് പവന് 120 രൂപ വര്ധിച്ചതോടു കൂടി വിപണി വില 55,000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53,640 രൂപയാണ്. രാജ്യാന്തര വിപണിയിലെ വില വര്‍ദ്ധനവാണ് സംസ്ഥാനത്തെ വിപണിയിലും സ്വര്‍ണത്തിന് വില കൂടാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6880 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5700 രൂപയാണ്. വെള്ളിയുടെ വിലഇന്നലെ ഉയര്‍ന്നിരുന്നു. ഒരു രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

You may also like

Leave a Comment