Home Kerala പെണ്‍സുഹൃത്തിന്റെ വീടിന് മുന്നിലെത്തി സ്വയം തീകൊളുത്തി; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പെണ്‍സുഹൃത്തിന്റെ വീടിന് മുന്നിലെത്തി സ്വയം തീകൊളുത്തി; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

by KCN CHANNEL
0 comment

കൊല്ലം: സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം ശക്തികുളങ്ങരയിലാണ് സംഭവം. കിളികൊല്ലൂര്‍ കല്ലുംതാഴം സ്വദേശി ലൈജു ( 38) ആണ് മരിച്ചത്.

യുവതിയുടെ വീടിന് മുന്നില്‍വച്ച് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ലൈജു സ്വയം തീ കൊളുത്തുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

You may also like

Leave a Comment