Saturday, September 21, 2024
Home Kasaragod കോട്ടക്കുന്നിനെ ഹര്‍ഷപുളകിതമാക്കി മര്‍കസ് മൈമന്‍ മീലാദ് റാലി

കോട്ടക്കുന്നിനെ ഹര്‍ഷപുളകിതമാക്കി മര്‍കസ് മൈമന്‍ മീലാദ് റാലി

by KCN CHANNEL
0 comment

മൊഗ്രാല്‍ പുത്തൂര്‍ | 1499-ാം നബിദിനത്തോടനുബന്ധിച്ച് കോട്ടക്കുന്ന് മര്‍കസ് മൈമനിന്റെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കോട്ടക്കുന്നില്‍ നടന്ന മീലാദ് സന്ദേശ റാലി പ്രൗഢമായി. വൈകുന്നേരം നാലിന് മര്‍കസ് മൈമന്‍ പരിസരത്തു നിന്ന് ചെരക്കാപറമ്പ് സയ്യിദ് സീതിക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിച്ച റാലി കോട്ടക്കുന്ന് ജുമാ മസ്ജിദ് പരിസരത്ത് സമാപിച്ചു.മര്‍കസ് മൈമന്‍ , കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി.
വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മര്‍കസ് മൈമന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുമടക്കം അണിനിരന്നു.
മര്‍കസ് മൈമന്‍ അല്‍ മദ്‌റസത്തുസ്സുന്നിയ്യ,പെരിയെടുക്ക സി എം മടവൂര്‍ സ്മാരക മദ്രസ വിദ്യാര്‍ഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും ഫ്ളവര്‍ ഷോയും മീലാദ് പാട്ടുവണ്ടിയും ശ്രദ്ധേയമായി.

സയ്യിദ് എസ് കെ കുഞ്ഞിക്കോയ തങ്ങള്‍,സയ്യിദ് സീതിക്കോയ തങ്ങള്‍,മര്‍കസ് മൈമന്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി,സഈദ് സഅദി കോട്ടക്കുന്ന്,അബ്ദുല്‍ റസാഖ് സഖാഫി,അഹ്‌മദ് സഅദി ചെങ്കള,ബദുഷ ഹാദി സഖാഫി,അബ്ദുല്ല മുസ്ലിയാര്‍,കരീം മുസ്ലിയാര്‍,ഫാറൂഖ് സഖാഫി,നൗഷാദ് മൈമന്‍,സൈനുദ്ദീന്‍ ഹിമമി,മുനീര്‍ ഹാഷിമി,ഹകീം ഹാജി,ഔഫ് ഹാജി,കെ ബി എം ഹാജി,ബി കെ മൊയ്ദു ഹാജി,മമ്മു ഹാജി,മുഹമ്മദ് മുണ്ടക്ക,ഹാഷിം കുദിര്‍,എ കെ കമ്പാര്‍,അബൂബക്കര്‍ ഗുഡ് മോര്‍ണിംഗ്,സുലൈമാന്‍ കുഞ്ചാര്‍,ജമാല്‍ കെ കെ,സിറാജ് കോട്ടക്കുന്ന് തുടങ്ങിയ പ്രമുഖര്‍ നേതൃത്വം നല്‍കി.

You may also like

Leave a Comment