Friday, September 20, 2024
Home Kasaragod ജി-ടെക് കാസറകോടിന്റെ ‘ജി-ടെക് ഓണം ഹിറാ 2024’ ഓണാഘോഷ പരിപാടി ശ്രദ്ധേയമായി

ജി-ടെക് കാസറകോടിന്റെ ‘ജി-ടെക് ഓണം ഹിറാ 2024’ ഓണാഘോഷ പരിപാടി ശ്രദ്ധേയമായി

by KCN CHANNEL
0 comment

ജി-ടെക് കാസറകോടിന്റെ ആഭിമുഖ്യത്തില്‍ ജി-ടെക് ഓണം ഹിറാ 2024 എന്ന പേരില്‍ വിവിധ കലാകായിക പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. കാസറകോട് ജീവന്‍ മനസാ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കാസറകോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം നിര്‍വഹിച്ചു.

കാസറകോട് എംഎല്‍എ എന്‍. എ നെല്ലിക്കുന്ന് മുഖ്യാതിഥിയായി
ജി- ടെക് എഡ്യൂക്കേഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ അന്‍വര്‍ സാദിക് മുഖ്യ പ്രഭാഷണം നടത്തി, ജി-ടെക് കാസറകോട് സെന്റര്‍ ഡയറക്ടര്‍ റാം. കെ.വി.കെ അധ്യക്ഷത വഹിച്ചു. സനാതന ആര്‍ട്‌സ് & സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.എന്‍ മനോജ് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സെന്റര്‍ മാനേജര്‍ ഷീജ കെ സ്വാഗതവും മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് അമല്‍ നന്ദിയും പറഞ്ഞു

ജി-ടെക് കാസറകോടിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും അവതരിപ്പിച്ച വിവിധ തരം കലാകായിക പരിപാടികള്‍ക്കൊപ്പം വിഭവ സമൃദ്ധമായ ഓണസദ്യയും ആഘോഷത്തില്‍ ഉണ്ടായിരുന്നു.

You may also like

Leave a Comment