Friday, September 20, 2024
Home Kasaragod സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു

സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജില്ലാതല ബാങ്കിങ് അവലോകന യോഗം ചേര്‍ന്നു

by KCN CHANNEL
0 comment

കാസര്‍കോട് ജില്ലയിലെ സംരംഭകത്വ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കുകള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കൂടുതല്‍ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുമായി സംരംഭകര്‍ മുന്നോട്ട് വരുമ്പോഴും അവരോട് ബാങ്കുകളുടെ സമീപനം അനുകൂലമല്ലെന്നും അത് മാറേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. ജില്ലയുടെ 40ാം വാര്‍ഷീകത്തിന്റെ ഭാഗമായി 400 വീടുകള്‍ നിര്‍മിച്ച് നല്‍കുന്ന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് മുന്നോട്ട് പോവുകയാണ്. ഇതിലേക്കായി ബാങ്കുകളുടെ സി.എസ്.ആര്‍ ഫണ്ടുകള്‍ നല്‍കണം. അക്ഷയ മാട്രിമോണിയല്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും അതിന് ആവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ബാങ്കുകള്‍ സഹകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കാര്‍ഷിക വായ്പ ഇനത്തില്‍ 28 ശതമാനവും കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ 42 ശതമാനവും പുരോഗതി രേഖപ്പെടുത്തി. എം.എസ്.എം.ഇ ഇനത്തില്‍ 57 ശതമാനം പുരോഗതി നേടി. സേവന മേഖലയില്‍ 28 ശതമാനം പുരോഗതി നേടി.

പരിപാടിയില്‍ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) കെ.രാജന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് കാനറ ബാങ്ക് റീജിയന്‍ ഓഫീസിലെ റീജിയന്‍ മാനേജര്‍ അന്‍ഷുമാന്‍ ഡെ, റിസര്‍വ് ബാങ്ക് റീജിയണല്‍ മാനേജര്‍ ശ്യാം സുന്ദര്‍, നബാര്‍ഡ് ഡി.ഡി.എം ഷരോണ്‍വാസ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ തിപ്പേഷ് സ്വാഗതവും ഹരീഷ് നന്ദിയും പറഞ്ഞു.

You may also like

Leave a Comment