Friday, September 20, 2024
Home Kasaragod ലോക അല്‍ഷിമേഴ്‌സ് ദിനം ആചരിച്ചു.

ലോക അല്‍ഷിമേഴ്‌സ് ദിനം ആചരിച്ചു.

by KCN CHANNEL
0 comment

ചെറുവത്തൂര്‍: കാസറഗോഡ് ജില്ലാമെഡിക്കല്‍ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ലോക അല്‍ഷിമേഴ്സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീള നിര്‍വഹിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ കാര്യസ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍കുമാര്‍ കെ. അധ്യക്ഷത വഹിച്ചു.

കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം സി.ജെ. സജിത്ത്, ചെറുവത്തൂര്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.രമണി , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി. പത്മിനി, ജില്ലാ. എഡ്യു ക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മാത്തില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

ചെറുവത്തൂര്‍ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജ്‌മോഹന്‍ ടി.എ. സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മധു. പി.കെ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് പാലിയേറ്റീവ് വളണ്ടിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാറില്‍ സെക്യാട്രിസ്റ്റും മടിക്കൈ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുമായ ഡോ. ശ്രുതി വി, ജില്ലാ മാനസികാരോഗ്യ പരിപാടി സൈക്യാട്രിക്ക് സോഷ്യല്‍ വര്‍ക്കര്‍ റിന്‍സ് മാണി എന്നിവര്‍ ബോധവത്ക്കരണ ക്ലാസ്സെടുത്തു

അല്‍ഷിമേഴ്സ് രോഗത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായാണ് എല്ലാ വര്‍ഷവും സെപ്തംബര്‍ മാസം അല്‍ഷിമേഴ്സ് മാസമായും സെപ്റ്റംബര്‍ 21 ലോക അല്‍ഷിമേഴ്സ് ദിനമായും ആചരിക്കുന്നത്. ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം ‘Know Dimentia ,Know Alzheimers ‘ എന്നതാണ്.

തലച്ചോറില്‍ ഓര്‍മകള്‍ സൂക്ഷിക്കുന്ന കോശങ്ങള്‍ പലവിധ കാരണങ്ങളാല്‍ നശിച്ചു പോകുമ്പോഴാണ് ഡിമന്‍ഷ്യ ഉണ്ടാകുന്നത്
പ്രായാധിക്യം,, തൈറോയ്ഡ് ഹോര്‍മോണിന്റെ അഭാവം, തലോച്ചോറിനു ഏല്‍ക്കുന്ന ക്ഷതങ്ങള്‍, സ്‌ട്രോക്ക്, വിറ്റാമിന് ബി 12, തയാമിന്‍ തുടങ്ങിയ വിറ്റാമിനുകളുടെ അഭാവം, തലച്ചോറിനെ ബാധിക്കുന്ന പലവിധ അണുബാധകള്‍, തലച്ചോറിലെ മുഴകള്‍ എന്നിവയെല്ലാം ഡിമന്‍ഷ്യയുടെ കാരണങ്ങളാണ്. ഡിമേന്‍ഷ്യ എന്ന രോഗവസ്ഥയുടെ ഏറ്റവും സാധാരണമായ രൂപമാണ് അല്‍ഷിമേഴ്സ്.

രോഗത്തെ പ്രതിരോധിക്കുന്നതിനായി ചിട്ടയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, നല്ല ഭക്ഷണക്രമം പ്രതേകിച്ചും തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതി നിവാര്യമായ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ഇലക്കറികള്‍ എന്നിവയില്‍ സമൃദ്ധമായ ഭക്ഷണക്രമം വളര്‍ത്തുക., സമ്മര്‍ദ്ദം നിയന്ത്രിക്കല്‍, ശരിയായരീതിയില്‍ ഉള്ള ഉറക്കം എന്നിവ ജീവിതചര്യയുടെ ഭാഗമാക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട ചില അടയാളങ്ങള്‍

Ø സ്ഥലങ്ങളെയും ആളുകളെയും സംഭവങ്ങളെയും കുറിച്ചുള്ള ആശയക്കുഴപ്പം. കാണുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലുള്ള ബുദ്ധിമുട്ട്.

Ø ആശയവിനിമയം നടത്തുന്നതിലും, പരിചിതമായ ജോലികള്‍ ചെയുന്നതിനുമുള്ള ബുദ്ധിമുട്ട്. ദിനാചര്യകള്‍ ക്രമം തെറ്റി ചെയ്യുക.

Ø മാനസികാവസ്ഥയിലോ വ്യക്തിത്വത്തിലോ ഉള്ള മാറ്റങ്ങള്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ് ഏകാന്തമായി ഇരിക്കാന്‍ ഇഷ്ടപ്പെടുക.

ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെടുന്ന പക്ഷം അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലോ ബന്ധപ്പെടാവുന്നതാണ്

                                                                  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം )

കാസറഗോഡ് 20/9/2024

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കാസറഗോഡ്

You may also like

Leave a Comment