Friday, September 20, 2024
Home Sports ദുലീപ് ട്രോഫി: സെഞ്ചുറിയുമായി മിന്നി സഞ്ജു

ദുലീപ് ട്രോഫി: സെഞ്ചുറിയുമായി മിന്നി സഞ്ജു

by KCN CHANNEL
0 comment

അനന്തപൂര്‍: ദുലീപ് ട്രോഫിയില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ചുറി കരുത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ 349 റണ്‍സടിച്ച ഇന്ത്യ ഡിക്കെതിരെ ഇന്ത്യ ബിക്ക് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ ബി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ്. 70 റണ്‍സുമായി ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനും അഞ്ച് റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും ക്രീസില്‍.

എന്‍ ജഗദീശന്‍(13), സുയാഷ് പ്രഭുദേശായി(16), മുഷീര്‍ ഖാന്‍(5), സൂര്യകുമാര്‍ യാദവ്(5), നിതീഷ് റെഡ്ഡി(0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ ബിക്ക് നഷ്ടമായത്.10 ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗാണ് ഇന്ത്യ ബിയെ എറിഞ്ഞിട്ടത്. അഞ്ച് വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 349 റണ്‍സിന് 229 റണ്‍സ് പുറകിലാണ് ഇപ്പോഴും ഇന്ത്യ ബി.

You may also like

Leave a Comment