മഞ്ചുച്ചാലില്‍തോക്കും തിരയും കാട്ടുപന്നിയുടെ ജഡവുമായി മൂന്നംഗ നായാട്ട് സംഘം പിടിയില്‍

ചെരുമ്പക്കോട് സ്വദേശി രാമകൃഷ്ണന്‍ , മൈക്കയം സ്വദേശികളായ രതീഷ് , രാജേഷ് എന്നിവരാണ് പിടിയിലായത്.

കാഞ്ഞങ്ങാട് : റെയിഞ്ച് ഭീമനടി ഫോറസ്റ്റ് സെക്ഷന്റെ കീഴിലുള്ള മഞ്ചുച്ചാലില്‍ തോക്കും,
തിരകളും കാട്ടുപന്നിയുടെ ജഡവുമായി നായാട്ട് സംഘത്തെ പിടികൂടി.
ചെരുമ്പക്കോട് സ്വദേശി രാമകൃഷ്ണന്‍ , മൈക്കയം സ്വദേശികളായ രതീഷ് , രാജേഷ് എന്നിവരാണ് പിടിയിലായത്.
കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്‌ററ് ഓഫിസര്‍ രാഹുലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സെക്ഷന്‍ ഫോറസ്‌ററ് ഓഫിസര്‍ ഒ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് നായാട്ട് സംഘം പിടിയിലായത് . ബിറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി ശ്രീധരന്‍, നിതിന്‍ ചന്ദ്രന്‍ , നന്ദകുമാര്‍ എം എന്‍ , ജിഷ്ണു കുഞ്ഞികൃഷ്ണന്‍ , ഫോറെസ്‌റ് ബീറ്റ് അസിസ്റ്റന്റ് സന്തോഷ് .ഡ്രൈവര്‍ പ്രദീപ്കുമാര്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്. ഒരു തോക്കും ഒരു വെടിയുണ്ടയും ഒരു പിക്ക് അപ്പ് വാഹനവും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കാഞ്ഞങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു .
നായാട്ട് സംഘത്തെ പിടികൂടിയ സാഹചര്യത്തില്‍ രാത്രികാല പരിശോധനകള്‍ ശക്തമാക്കുമെന്ന് കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്‌ററ് ഓഫിസര്‍ അറിയിച്ചു .

Scroll to Top