‘തവക്കല്‍”ഫാമിലി അംഗം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്: സ്വീകരണമൊരുക്കി കുടുംബാംഗങ്ങള്‍.

മൊഗ്രാല്‍.കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മൊഗ്രാല്‍’തവക്കല്‍” ഫാമിലി കുടുംബാംഗം വി പി അബ്ദുല്‍ഖാദര്‍ ഹാജിക്ക് സ്വീകരണമൊരുക്കി കുടുംബാംഗങ്ങള്‍ സന്തോഷം പങ്കിട്ടു.

ചടങ്ങില്‍ മറ്റൊരു കുടുംബാംഗം ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയ ഡോ:അഫാ-ടിഎം എ കരീമിനും സ്‌നേഹാദരവ് നല്‍കി അനുമോദിച്ചു. മൊഗ്രാല്‍ ഈമാന്‍ റിസോര്‍ട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരുവര്‍ക്കും ടി എം എ കരീം മെമെന്റോ നല്‍കി.

ചടങ്ങില്‍ അര്‍ഷാദ് കമ്പാര്‍,റഷീദ് തവക്കല്‍,ഷുക്കൂര്‍, അഷ്‌റഫ് തവക്കല്‍, ആയിഷ,തനസ, സുനീറ,മറിയം, അസ്‌ന,എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ: കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മൊഗ്രാല്‍ തവക്കല്‍ ഫാമിലി അംഗം വി പി അബ്ദുല്‍ ഖാദര്‍ ഹാജിക്ക് കുടുംബാംഗങ്ങള്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ വച്ച് ടിഎം എ കരീം സ്‌നേഹാദരവ് നല്‍കുന്നു.

Scroll to Top