അബുദാബി :അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന കാരുണ്യ ചികിത്സാ ധന സഹായ പദ്ധതിയായ ശിഫാഹു റഹ് മായുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെമ്പേര്‍സ് മീറ്റും പ്രാര്‍ത്ഥനാ സദസും സംഘടിപ്പിച്ചു.
അബുദാബി സ്പൈസി ഫ്രഷ് ഹംദാനില്‍ നടന്ന ചടങ്ങില്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് അസിസ് പെര്‍മുദെ അധ്യക്ഷത വഹിച്ചു. അബുദാബി സംസ്ഥാന കെ എംസിസി വൈസ് പ്രസിഡന്റ് അനീസ് മാങ്ങാട് ഉദ്ഘാടനം നിര്‍വഹിച്ചു . മഗ്രിബ് നിസ്‌കാരത്തിനു ശേഷം ആരംഭിച്ച പ്രാര്‍ത്ഥനാ സദസ്സിന് സക്കീര്‍ ക്കമ്പാര്‍ നേതൃത്വം നല്‍കി.ഉസ്താദ് സൈന്‍ സകാഫി ദുആ നിര്‍വഹിച്ചു.
ഷിഫാഹു റഹ്‌മാ കോഡിനേറ്റര്‍ അബ്ദുല്‍ ലത്തീഫ് ഈറോഡി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഇതുവരെ ചികിത്സാ ധന സഹായമായി 32 ലക്ഷത്തോളം രൂപ ശിഫാഹു റഹ്‌മ പദ്ധതിയിലൂടെ നല്‍കി കഴിഞ്ഞു. മാരക രോഗം മൂലം പ്രയാസപ്പെടുന്നവരെ ചേര്‍ത്ത് പിടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ കാരുണ്യ പദ്ധതിയില്‍ ജാതി മത ഭേദമന്യേ എല്ലാവരെയും പരിഗണിക്കപ്പെടുന്നു.
ഈ വര്ഷം (2025) വര്‍ഷത്തില്‍ മണ്ഡലത്തിലെ 66 രോഗികള്‍ക്കായ് 6,60,000 രൂപ സഹായം നല്‍കിയത്. പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികള്‍ വാര്‍ഡ് കമ്മിറ്റി മുഖേന സഹായം രോഗികള്‍ക്ക് നേരിട്ട് കൈമാറുകയാണ് ചെയ്ത് വരുന്നത്.
2019 ജനുവരി മുതല്‍ പരിഷ്‌കരിച്ച രീതിയില്‍ ആരംഭിച്ച കാരുണ്യ ചികിത്സാ സഹായം മുടങ്ങാതെ തുടരുകയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റികള്‍ മുഖാന്തിരം മാസംതോറും നല്‍കുന്ന അപേക്ഷകളില്‍ കിഡ്‌നി, കാന്‍സര്‍ സംബന്ധമായ നിര്‍ധനരായ രോഗികള്‍ക്ക് പതിനായിരം രൂപ വീതമാണ് ധന സഹായമായി നല്‍കി വരുന്നത് .
ഉസ്താദ് സൈന്‍ സക്കാഫി ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. മുഖ്യ അതിഥിയായി Dr.അബൂബക്കര്‍ കുറ്റിക്കോല്‍ സാഹിബ് ചടങ്ങിന് ആശംസ നേര്‍ന്നു. സംസ്ഥാന കെ എം സി സി ട്രേസറര്‍ പി കെ ആഹ്‌മെദ് ബല്ല കടപ്പുറം,സംസ്ഥാന സെക്രട്ടറി ഹനീഫ് പടിഞ്ഞാറമൂല, ശരീഫ് കോളിയാട് ,ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ മാങ്ങാട്, ഉമ്പു ഹാജി പേര്‍ള(ജില്ലാ ട്രഷറര്‍),എഴുത്തുകാരന്‍ എ ബി കുട്ടിയാനം, ജില്ലാ സെക്രട്ടറിമാരായ ഇസ്മയില്‍ മുഗളി,തസ്ലീം ആരിക്കാടി,അഷ്റഫ് പി കെ,മഞ്ചേശ്വരം മണ്ഡലം ജന സെക്രട്ടറി ഷാ ബന്ദിയോട്,മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് അസീസ് കന്തല്‍ ,മുഹമ്മദ് ആലംപാടി എന്നിവര്‍ ആശംസ പ്രസംഗം നടത്തി.
മണ്ഡലം ഭാരവാഹികളായ ,റസാക്ക് നല്‍കാ,ഇബ്രാഹിം ജാര,ഫാറൂഖ് സിത്താങ്കോളി,സുനൈഫ് പേരാല്‍,അച്ചു കുമ്പള,ഇക്ബാല്‍ പള്ളം,കരീം കണ്ണൂര്‍,ഉമ്മര്‍ വാടങ്ങള,അറബി ബഷീര്‍,മമ്മു നല്‍ക,ഹാരിസ് കുഞ്ചത്തൂര്‍,ഹനീഫ് അംബികാന,നൂറുദ്ധീന്‍ മുഗു ,മുനീര്‍ ബത്തേരി,അഷ്റഫ് എ എം ബന്ദിയോട്,സിദ്ദിഖ് ഡി എം, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ചടങ്ങില്‍ Dr.അബുബക്കര്‍ കുറ്റിക്കോലിനെ മൊമെന്റോ നല്‍കി ആദരിച്ചു.
യോഗം കണ്‍വീനര്‍ ഹനീഫ് ചള്ളങ്കയം സ്വാഗതവും ട്രഷറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.




