Friday, September 20, 2024
Home Sports രാജ്യത്തിനായി ടെന്നീസ് കളിക്കാന്‍ വന്‍ തുക ആവശ്യപ്പെട്ട് സുമിത് നാഗല്‍ ; നിഷേധിക്കാതെ താരം

രാജ്യത്തിനായി ടെന്നീസ് കളിക്കാന്‍ വന്‍ തുക ആവശ്യപ്പെട്ട് സുമിത് നാഗല്‍ ; നിഷേധിക്കാതെ താരം

by KCN CHANNEL
0 comment

ന്യൂ ഡല്‍ഹി; ഡേവിസ് കപ്പില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടെന്നീസ് താരം സുമിത് നാഗല്‍ വന്‍ തുക ആവശ്യപ്പെട്ടെന്ന് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍(എ.ഐ.ടി.എ). അമ്പതിനായിരം യു.എസ് ഡോളറാണ് (ഏകദേശം 45 ലക്ഷം ഇന്ത്യന്‍ രൂപ)താരം ആവശ്യപ്പെട്ടത്. എന്നാല്‍ രാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുമ്പോള്‍ പണം ചോദിക്കുന്നത് സാധാരണയാണെന്നാണ് സുമിത് നാഗലിന്റെ വാദം.

രാജ്യത്തിന് വേണ്ടി കളിക്കാന്‍ എന്തിനാണ് ഒരു താരം പണം ആവശ്യപ്പെടുന്നത്. വലിയ ചോദ്യമാണിത്. അദ്ദേഹം വാര്‍ഷിക സംഖ്യയായി അമ്പതിനായിരം യു.എസ് ഡോളറാണ് ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ കളിക്കില്ലെന്നും സുമിത് പറഞ്ഞതായി എ.ഐ.ടി.എ സെക്രട്ടറി ജനറല്‍ അനില്‍ ധൂപര്‍ പ്രതികരിച്ചു. ഇത് ശരിയാണോ അല്ലയോ എന്നത് രാജ്യം തീരുമാനിക്കട്ടേയെന്നും ധൂപര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനായി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുമ്പോള്‍ പ്രൊഫഷണല്‍ താരങ്ങള്‍ക്ക് പണം ലഭിക്കുകയെന്നത് സാധാരണയാണെന്നാണ് സുമിത് പറയുന്നത്. ഇത് തന്റെ വ്യക്തിപരമായ നേട്ടത്തിനല്ലെന്നും സുമിത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

രാജ്യത്തിനായി ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുമ്പോള്‍ പ്രൊഫഷണല്‍ താരങ്ങള്‍ക്ക് പണം ലഭിക്കുകയെന്നത് സാധാരണയാണെന്നാണ് സുമിത് പറയുന്നത്. ഇത് തന്റെ വ്യക്തിപരമായ നേട്ടത്തിനല്ലെന്നും സുമിത് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

പരിക്കാണെന്ന് പറഞ്ഞ് ഡേവിസ് കപ്പില്‍ നിന്ന് നാഗല്‍ പിന്മാറാന്‍ തീരുമാനിച്ചിരുന്നു. പിന്നാലെ ഹാങ്ചൗ ഓപ്പണില്‍ പങ്കെടുക്കാന്‍ താരം തിരിച്ചെത്തിയതില്‍ എ.ഐ.ടി.എ കടുത്ത അമര്‍ഷത്തിലാണ്.

You may also like

Leave a Comment