കുമ്പള : കുമ്പള ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി ഡി എസ് 2024- 25 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി, ബാലസഭ കുട്ടികള്‍ക്കായി, നാടന്‍ പാട്ട് ട്രുപ്പ് സെലക്ഷന്‍ ക്യാമ്പ്, കുമ്പള ജി എസ് ബി എസില്‍ നടത്തി.
നാടന്‍ പാട്ടിന്റെ തനിമയും , പ്രാധാന്യവും ഒട്ടും ചോരാതെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയും ,നില നിര്‍ത്തുകയും ചെയ്യുക എന്ന കാഴ്ചപ്പാടോടെയാണ് ഈ മേഖലയില്‍ ആദ്യമായി കുമ്പള ഗ്രാമപഞ്ചായത്ത് ഈ ഒരു പദ്ധതിയുമായി മുന്നോട്ട് വന്നിട്ടുള്ളത്.
65 ബാലസഭ കുട്ടികള്‍ പങ്കെടുത്ത ക്യാമ്പിന് നാടന്‍ പാട്ട് കലാകാരന്‍ ഉദയന്‍ കുണ്ടംകുഴി നേതൃത്വം നല്‍കി.
ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട്, യുപി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി എ റഹ്‌മാന്‍ ആരിക്കാടി അധ്യക്ഷത വഹിച്ചു. സി ഡി എസ് ചയര്‍പേഴ്‌സണ്‍ ഖദീജ പി കെ
സ്വാഗതം പറഞ്ഞു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സബൂറ,
പഞ്ചായത്ത് മെമ്പര്‍മാരായ കൗലത്ത് ബീവി, മോഹന, സെക്രട്ടറി കലേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രാവതി,
എസ് ഡി , കണ്‍വീനര്‍ രജനി,സി ഡി എസ് അംഗങ്ങളായ മഞ്ജുഷ, വീണ,പ്രസന്ന സുമിത്ര,ആര്‍ പി വസന്തി,മെന്റര്‍ ആര്‍ പി മാരായ അമിത, ശ്രുതി, കോസ്റ്റല്‍ വളണ്ടിയര്‍ ശ്വേത, എസ് ടി ആനിമാറ്റര്‍മാരായ കമല, പവിത്ര തുടങ്ങിയവര്‍സംബന്ധിച്ചു.
ബാലസഭ ആര്‍ പി നന്ദി പറഞ്ഞു.
കുമ്പള :നാടന്‍ കലാ രംഗത്ത് പുതിയ ചുവടുവെപ്പുമായി,കുമ്പളഗ്രാമപഞ്ചായത്ത് – ബാലസഭ നാടന്‍ പാട്ട് ട്രുപ്പ് സെലക്ഷന്‍ ക്യാമ്പ് നടത്തി
49