Friday, September 20, 2024
Home Kerala റെക്കോര്‍ഡിലേക്ക് കുതിച്ച് സ്വര്‍ണവില; വീണ്ടും 55,000 കടന്നു

റെക്കോര്‍ഡിലേക്ക് കുതിച്ച് സ്വര്‍ണവില; വീണ്ടും 55,000 കടന്നു

by KCN CHANNEL
0 comment

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്റെ വില വീണ്ടും 55000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 55,080 രൂപയാണ്

കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില ഇടിഞ്ഞിരുന്നു. ഇന്നലെ 200 രൂപയാണ് പവന് കുറഞ്ഞത്. മൂന്ന് ദിവസങ്ങള്‍കൊണ്ട് 440 രൂപയോളം ഇടിവുണ്ടായിരുന്നു. വന്‍കിട നിക്ഷേപകര്‍ ഉയര്‍ന്ന വിലയില്‍ നിന്നും ലാഭമെടുത്ത് തുടങ്ങിയതോടെ സ്വര്‍ണവില കുതിക്കുകയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6885 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5715 രൂപയാണ്. വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു രൂപയാണ് വെള്ളിക്ക് വര്‍ധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 96 രൂപയാണ്.

You may also like

Leave a Comment