Home Kasaragod സ്വര്‍ണവിലയില്‍ മാറ്റമില്ല

സ്വര്‍ണവിലയില്‍ മാറ്റമില്ല

by KCN CHANNEL
0 comment

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 58,200 രൂപയാണ്.

വ്യാഴാഴ്ച പവന് 1320 രൂപ കൂടിയിരുന്നു. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വര്‍ണ്ണവിലയില്‍ വ്യാഴാഴ്ച വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വെള്ളിയാഴ്ച വില വീണ്ടും ഉയര്‍ന്നു.യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയങ്ങള്‍ പുറത്തുവന്നതോടെ സ്വര്‍ണവില വീണ്ടും ഉയര്‍ന്നത്. എന്നാല്‍ ഇന്നലെ വിലയില്‍ നേരിയ ഇടിവുണ്ടായി.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7275 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5995 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാമ ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയാണ്.

നവംബറിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍

നവംബര്‍ 1 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ

നവംബര്‍ 2 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ

നവംബര്‍ 3 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബര്‍ 4 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 58,960 രൂപ

നവംബര്‍ 5 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ

നവംബര്‍ 6 – ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 80 രൂപ ഉയര്‍ന്നു. വിപണി വില 58,920 രൂപ

നവംബര്‍ 7 – സ്വര്‍ണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ

നവംബര്‍ 8 – സ്വര്‍ണത്തിന്റെ വില 680 രൂപ ഉയര്‍ന്നു. വിപണി വില 58,280 രൂപ

നവംബര്‍ 9 – സ്വര്‍ണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 58,200 രൂപ

You may also like

Leave a Comment