37
കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ഭരണ സമിതിയുടെയും ജീവനക്കാരുടെ മ്യൂസിക് റിക്രിയേഷന്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു. നഗരസഭാ ബഡ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മുഖ്യാതിഥികളായിരുന്നു. വിഭവ സമൃദ്ധമായ ഓണ സദ്യയും കലാപരിപാടികളും പൂക്കളവും ഒരുക്കിയിരുന്നു. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാര്‍, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, മ്യൂസിക് ക്ലബ്ബ് പ്രസിഡന്റ് ഉമേഷന്‍, സെക്രട്ടറി കമലാക്ഷന്‍ തുടങ്ങിയവര്‍ ഓണാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആഘോഷത്തിന്റെ ഭാഗമായി ഈ മാസം 25ന് വിവിധ കായിക, വിനോദ മത്സരങ്ങള്‍ കൂടി സംഘടിപ്പിക്കും.