Saturday, September 21, 2024
Home Kasaragod നെല്ലിക്കുന്ന് ദാറുല്‍ ഹുനഫാ ഹിഫ്‌ള് കോളേജ് ‘മീലാദ് ഫെസ്റ്റ്’ നൂന്‍ 2024 കലാപരിപാടികള്‍ അരങ്ങേറി

നെല്ലിക്കുന്ന് ദാറുല്‍ ഹുനഫാ ഹിഫ്‌ള് കോളേജ് ‘മീലാദ് ഫെസ്റ്റ്’ നൂന്‍ 2024 കലാപരിപാടികള്‍ അരങ്ങേറി

by KCN CHANNEL
0 comment

കാസര്‍കോട് നെല്ലിക്കുന്ന് ദാറുല്‍ ഹുനഫാ ഹിഫ്‌ള് കോളേജ് വിദ്യാര്‍ത്ഥികളുടെ ‘മീലാദ് ഫെസ്റ്റ് ‘ നൂന്‍ 2024 മുത്ത് നബിയുടെ മദ്ഹ് ഓതിക്കൊണ്ട് ബുര്‍ദ മജിലിസുകളും കലാപരിപാടികളും നടന്നു. നെല്ലിക്കുന്ന് മുഹിയുദ്ധീന്‍ ജുമാ മസ്ജിദ് ഖത്തീബ് ജി എസ് അബ്ദുറഹ്‌മാന്‍ മദനി ഉദ്ഘാടനം ചെയ്തു. ഹിഫ്‌ള് കോളേജ് പ്രസിഡണ്ട് മുനീര്‍ ബിസ്മില്ല അധ്യക്ഷതവഹിച്ചു സെക്രട്ടറി മുസമ്മില്‍ ടി എച്ച് സ്വാഗതം പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അബ്ബാസ് ബീഗം മുഖ്യാതിഥിയായിരുന്നു. മുഹിയുദ്ദീന്‍ ജുമാമസ്ജിദ് സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന് ആശംസ പ്രസംഗംനടത്തി. ട്രഷറര്‍ എന്‍ എ ഹമീദ്. വൈസ് പ്രസിഡണ്ട് കുഞ്ഞാമു കട്ടപ്പണി. ഹാഫിള് ഷറഫുദ്ദീന്‍ മള്ഹാരി. മുഹമ്മദ് ഹാജി ഒമാന്‍. ലത്തീഫ് കോട്ട്. മുസ്തഫ ബീച്ച്. ഖലീല്‍ കുമ്പള. അബ്ദുറഹ്‌മാന്‍ചക്കിളി. സാജിദ് ക്രൗണ്‍. മുഹമ്മദലി പൂരണം. ഈസ്റ്റ് മുഹമ്മദ്. അസീസ് മാസ്റ്റര്‍.തുടങ്ങിയവരും കോളേജ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും സംബന്ധിച്ചു. ദാറുല്‍ ഹുനഫാ സെക്രട്ടറി സമീര്‍ ആമസോണിക്‌സ് നന്ദി പറഞ്ഞു.

You may also like

Leave a Comment