Saturday, September 21, 2024
Home Kasaragod ഒളവറ ഗ്രന്ഥാലയം അക്ഷര ദീപം തെളിച്ചു

ഒളവറ ഗ്രന്ഥാലയം അക്ഷര ദീപം തെളിച്ചു

by KCN CHANNEL
0 comment

തൃക്കരിപ്പൂര്‍:പുരാതന ലോക ചരിത്രം മുതല്‍ സമകാലിക സംഭവങ്ങള്‍ വരെയുള്ള എല്ലാ കാര്യങ്ങളേയും സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ആബാലവൃദ്ധം ജനങ്ങളെ പഠിക്കാനും വളരാനും സഹായിക്കുന്ന പ്രദേശത്തിന്റെ പ്രകാശവും,പ്രതീക്ഷയുമായി വര്‍ത്തിക്കുന്ന,വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ചുറ്റുമുള്ള ലോകത്തെ നന്നായി മനസ്സിലാക്കാന്‍ സഹായിക്കുന്നതിനാവശ്യമായ വിഭവങ്ങള്‍ നല്‍കുന്ന കാസര്‍ഗോഡ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒളവറ ഗ്രന്ഥാലയത്തില്‍ ഗ്രന്ഥശാല ദിനമായ ഉത്രാടം നാളിലെ സായാഹ്നത്തില്‍ അക്ഷര ദീപം തെളിച്ചു.
ഹോസ്ദുര്‍ഗ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് പി.വേണുഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയന്‍ മാസ്റ്റര്‍,സെക്രട്ടറി സി.ദാമോദരന്‍,ലൈബ്രേറിയ കെ.സജിന,ടി.വി.രാജു,ടി.വി.മോഹന്‍ ബാബു,കടിയാന്‍ പ്രഭാകരന്‍,ശ്രീഭാവന,ആദി തുടങ്ങിയവര്‍ പങ്കെടുത്തു.രാവിലെ പതാക ഉയര്‍ത്തി.

You may also like

Leave a Comment