യുഎഇ ദുബായ്: പേരാലിന്‍ ചുവട്ടില്‍ സീസണ്‍ 2 പേരാലുകാരുടെ കുടുംബ സംഗമവും യുണൈറ്റഡ് ഫുട്‌ബോള്‍ ലീഗും ഈ വരുന്ന ഫെബ്രുവരി എട്ടിന് ദുബായ് ഗര്‍ഹൂദ് എല്‍ പാട്രിയോ ഗ്രൗണ്ടില്‍ വെച്ചു നടക്കും. യുണൈറ്റഡ് പേരാല്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് പേരാല്‍ യുഎഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുന്നത്. പ്രസ്തുത പരിപാടിയില്‍ ഡോക്ടര്‍ ഇസ്മയില്‍ മൊഗ്രാല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എബി കുട്ടിയാനം മുഖ്യ അതിഥിയായി പങ്കെടുക്കും കൂടാതെ സൈഫുദ്ദീന്‍ മൊഗ്രാല്‍ യുഎഇ കെഫാ പ്രസിഡന്റ് ജാഫര്‍ ഒറവങ്കര തുടങ്ങിയ പ്രമുഖ തുടങ്ങിയ പ്രമുഖ മത സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ വ്യക്തിത്വങ്ങളില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു..
പേരാലുകാരുടെ സംഗമവും യുണൈറ്റഡ് ഫുട്‌ബോള്‍ ലീഗും ഫെബ്രുവരി എട്ടിന് ദുബായില്‍




