നിരന്തരമായ തലവേദനയും കഴുത്തുവേദനയും അലട്ടുന്നുണ്ടോ? വില്ലനാകുന്നത് സ്‌ക്രീന്‍ ഹൈറ്റ് ആകാം! ഡോക്ടര്‍ പറയുന്നു

നിരന്തരമായ തലവേദനയും കഴുത്തുവേദനയും അലട്ടുന്നുണ്ടോ? വില്ലനാകുന്നത് സ്‌ക്രീന്‍ ഹൈറ്റ് ആകാം! ഡോക്ടര്‍ പറയുന്നു

മിക്കപ്പോഴും എല്ലാദിവസങ്ങളിലും കഴുത്തുവേദന അല്ലെങ്കില്‍ തലവേദന കൊണ്ട് നിങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ടോ? സഹിക്കാന്‍ വയ്യാതെ വരുമ്പോള്‍ വേദനസംഹാരിയെ ആശ്രയിക്കും. കുറച്ച് മണിക്കൂര്‍ ആശ്വാസം തോന്നുമെങ്കിലും പിന്നീട് ജോലിയൊക്കെ തീര്‍ത്ത് വീട്ടിലെത്തുമ്പോള്‍ നിങ്ങള്‍ ഒറ്റയ്ക്ക് ആയിരിക്കില്ല. ഇതില്‍ ഏതെങ്കിലും ഒന്ന് അല്ലെങ്കില്‍ രണ്ടും നിങ്ങള്‍ക്കൊപ്പമുണ്ടാകും. സാധാരണയായ വര്‍ക്കിലുള്ള സമ്മര്‍ദമാണ് ഇതിന് പിന്നിലെന്നാണ് മിക്കവരും ധരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ വില്ലന്‍ നിങ്ങളുടെ കണ്‍മുന്നില്‍ തന്നെയുണ്ട് എന്നതാണ് വാസ്തവമെന്ന് ഡോക്ടര്‍ കുനാല്‍ സൂദ് ചൂണ്ടിക്കാട്ടുന്നു.

നിങ്ങള്‍ മൊബൈലോ ലാപ്പ്ടോപ്പോ ഉപയോഗിക്കുമ്പോഴുള്ള നിങ്ങളുടെ ശരീരത്തിന്റെ പോസ്ച്ചര്‍ ഈ വേദനയെ സ്വാധീനിക്കുന്നു എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അനസ്തേഷ്യോളജിയിലും ഇന്റര്‍വെന്‍ഷ്നല്‍ പെയിന്‍ മെഡിസിനിലും വിദഗ്ധനായ സൂദ് പറയുന്നത്, നിങ്ങള്‍ ഉപയോഗിക്കുന്ന ഫോണ്‍ അല്ലെങ്കില്‍ ലാപ്ടോപിന്റെ സ്‌ക്രീന്‍ ഹൈറ്റ് പ്രശ്നക്കാരനാണെന്നാണ്. നിങ്ങളുടെ ഫോണിലേക്ക് അല്ലെങ്കില്‍ ലാപ്ടോപ്പിലേക്ക് കുനിഞ്ഞ് നോക്കിയിരിക്കുക എന്നത് കഴുത്തിന് വലിയ ഭാരമാണ് നല്‍കുന്നത്. ഇത് നിങ്ങളുടെ പേശികളില്‍ സമ്മര്‍ദം ഉണ്ടാക്കും. ഇത് അവസാനം കൊണ്ടെത്തിക്കുന്നത് നീണ്ടു നില്‍ക്കുന്ന വേദന അല്ലെങ്കില്‍ തലവേദനയിലായിരിക്കും.

കുനിഞ്ഞ് ഫോണിലേക്ക് അല്ലെങ്കില്‍ ലാപ്പിലേക്ക് നോക്കുക എന്നത് സെര്‍വിക്കല്‍ സ്പൈനില്‍ ഭാരമുണ്ടാക്കും. ഇത് അതിനനുസരിച്ച് കഴുത്തിന് പ്രശ്നമുണ്ടാക്കും. സാധാരണ ഇരിക്കുന്നത് പോലെ, അതായത് ന്യൂട്രല്‍ പൊസിഷനില്‍ ഇരുന്നാല്‍ മനുഷ്യന്റെ തലയുടെ ഭാരം 10 മുതല്‍ 12 lbആയിരിക്കും. എന്നാല്‍ കഴുത്ത് മുന്നോട്ട് വച്ച് കുനിഞ്ഞിരിക്കുമ്പോള്‍ സെര്‍വിക്കല്‍ സ്പൈന് മേല്‍ സമ്മര്‍ദം കൂടും. 45മുതല്‍ 60 ഡിഗ്രി വരെ ചരിവ് അനുഭവപ്പെടുമ്പോള്‍ കഴുത്തിന് അനുഭവപ്പെടുന്ന ഭാരം 40 മുതല്‍ 60lb ആയിരിക്കും. സാധാരണ ഇരിക്കുന്ന രീതിയില്‍ അനുഭവപ്പെടുന്ന ഭാരത്തിന്റെ മൂന്ന് മുതല്‍ അഞ്ചു മടങ്ങ് ഇരട്ടി ഭാരമാണിത്.

ഈ രീതി ഇങ്ങനെ തുടരുമ്പോള്‍ കഴുത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ട് പിന്നീട് സമ്മര്‍ദം മൂലമുണ്ടാകുന്ന തലവേദന പോലെ അനുഭവപ്പെടും. വേദന ആരംഭിക്കുന്നത് കഴുത്തിലായിരിക്കും പിന്നീട് അനുഭവപ്പെടുന്നത് തലയിലായിക്കും. സ്‌ക്രീന്‍ ഹൈറ്റും തലയുടെ പോസ്ച്ചറുമെല്ലാം പിന്നീട് സമ്മര്‍ദം ഇരട്ടിയാക്കും. ഇതിനെ പ്രതിരോധിക്കാന്‍ കണ്ണിന്റെ ലെവലിലേക്ക് സ്‌ക്രീന്‍ ഹൈറ്റ് കൂട്ടുന്നത് നല്ലതാണ്. ഇടവേളകള്‍ എടുക്കുന്നതും ഉത്തമമായ രീതിയാണ്. പൊസിഷന്‍ ഇടയ്ക്ക് മാറ്റാമെന്നും ഡോക്ടര്‍ പറയുന്നു.

Scroll to Top