ബി ഡി കെ കാസര്‍ഗോഡ് ജില്ലാ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍ഗോഡ് : സന്നദ്ധ രക്തദാനരംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും സജീവമായ ബ്ലഡ് ഡൊണേര്‍സ് കേരള (ബിഡികെ) പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് ചെറുവത്തൂരില്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസിനടുത്ത് കണ്ണങ്കൈ ബില്‍ഡിംഗില്‍ ( നിയര്‍ കെകെ മെഡിക്കല്‍സ്) ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി നാരായണന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ ശ്രീമതി എം ശോഭ മുഖ്യാതിഥിയായി.
രക്തദാന രംഗത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെക്കുന്ന ബിഡികെ യുടെ പ്രവര്‍ത്തനത്തെ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.
ജില്ല വൈസ് പ്രസിഡന്റ് മനോജ് തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ ബ്ലഡ് ഡോണര്‍സ് കേരള സ്റ്റേറ്റ് എക്‌സിക്യുട്ടിവ് അംഗങ്ങളായ ജയന്‍ ചെറുവത്തൂര്‍, രതീഷ് പള്ളിക്കര, ബിഡികെ എയ്ഞ്ചല്‍ പ്രസിഡന്റ് സിന്ധു എരവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ബഷീര്‍ അരീക്കോടന്‍, ഷോണി കെ ജോര്‍ജ് എയ്ഞ്ചല്‍സ് ജില്ലാ സെക്രട്ടറി നിമിഷ , നിഷ മനോജ്, യാസര്‍ ബി സി, അജിത് കുമാര്‍, അനില്‍ കുമാര്‍, സുനില്‍ കീഴ്മാല, സിഞ്ചു, അഭിലാഷ് കാളിന്ദി, മറിയം ബീവി , ജിഷ ഗിരിധര്‍ തുടങ്ങിവര്‍ പങ്കെടുത്തു.
സെക്രട്ടറി ഷെരീഫ് മാടാപുറം സ്വാഗതവും ട്രഷറര്‍ ആശ ബിന്ദി നന്ദിയും പ്രകാശിപ്പിച്ചു.

Scroll to Top