കാസര്‍കോട് മൊഗ്രാല്‍ പെര്‍വാര്‍ഡില്‍ അപകടത്തില്‍പ്പെട്ട യുവാവ് മരിച്ചു

കാസര്‍ഗോഡ് കുമ്പളയില്‍ ചികിത്സ വൈകിപ്പിച്ചതിനാല്‍ യുവാവ് മരിച്ചതായി ആരോപണം. ഇന്നലെ രാത്രി ദേശീയ പാതയില്‍ അപകടത്തില്‍പ്പെട്ട ഹരീഷിന് കുമ്പള സഹകരണ ആശുപത്രിയില്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. മംഗലാപുരത്തേക്ക് കൊണ്ടു പോകാന്‍ ഡോക്ടര്‍ വിസ്സമതിക്കുകയും സീനിയര്‍ ഡോക്ടര്‍മാരോട് ഫോണിലൂടെ നിര്‍ദ്ദേശം ചോദിച്ചാണ് പ്രാഥമിക ചികിത്സ നല്‍കിയതെന്നും ഇതാണ് മരണത്തിന് ഇടയാക്കിയതെന്നും ആരോപിച്ച് ഹരീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രയില്‍ പ്രതിഷേധിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം നിയമ നടപടിക്കൊരുങ്ങാനാണ് ബന്ധുക്കളുടെ തീരുമാനം. എന്നാല്‍ ചികിത്സ വൈകിയിട്ടില്ലെന്നും ഓക്‌സിജന്റെ അളവ് കുറഞ്ഞതാണ് മരണകാരണമെന്നുമാണ് ആശുപത്രി അധിക്യതരുടെ വിശദീകരണം

Scroll to Top