11 കാരിക്ക് നേരെ ലൈംഗിക അതിക്രമം, പ്രധാന അധ്യാപകനെതിരെ പോലീസ് കേസെടുത്തു

കാസര്‍കോട്,11 കാരിക്ക് നേരെ ലൈംഗിക അതിക്രമം. സ്‌കൂള്‍ പ്രധാന അധ്യാപകനെതിരെ കേസ്. ബാഡൂര്‍ സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സുധീറിനെയാണ് കുമ്പള പോലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഗൃഹപ്രവേശന ചടങ്ങിനിടെ വീട്ടിനടുത്തുള്ള സുഖമില്ലാത്ത ഒരാള്‍ക്ക് കുട്ടിയോടൊപ്പം ഭക്ഷണം കൊണ്ടുപോയി കൊടുത്ത് മടങ്ങും വഴിയാണ് പെണ്‍കുട്ടിയെ കാട്ടില്‍ കൊണ്ടു പോയി ഉപദ്രവിച്ചത്. നേരത്തെ പെണ്‍കുട്ടിയെ അധ്യാപകന്‍ പഠിപ്പിച്ചിരുന്നു. അതിക്രമം സംബന്ധിച്ച് കുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയതോടെ അധ്യാപകനെ കുമ്പള പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കെ എസ് ടി എ യുടെ സജീവ പ്രവര്‍ത്തകനാണ് അറസ്റ്റിലായ സുധീര്‍.

Scroll to Top