സമസ്ത നൂറാം വാര്‍ഷികം:100 പതാകകളില്‍ ഒന്ന് മൊഗ്രാലില്‍ നിന്ന്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ പതാക ജിഫ്രി തങ്ങള്‍ക്ക് കൈമാറി.

വരക്കല്‍. ഐതിഹാസികമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള 100 പതാകകളില്‍ ഒന്ന് മൊഗ്രാല്‍ ജമാഅത്തില്‍ നിന്ന്.

മൊഗ്രാല്‍ വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അറബി ഹാജി തങ്ങള്‍ വലിയുല്ലാഹ്,സയ്യിദ് സൈനുല്‍ ആബിദീന്‍ കുഞ്ഞിക്കോയ തങ്ങള്‍ മൊഗ്രാല്‍,ശൈഖുനാ കോട്ട അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍,ശൈഖുനാ യു എം അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍,ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുനാ എം എ ഖാസിം മുസ്ലിയാര്‍ എന്നീ മഹത്തുക്കളുടെ മഖ്ബറ സിയാറത്തോടുകൂടി മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ ജനറല്‍ സെക്രട്ടറി ബി എന്‍ മുഹമ്മദലി,ട്രഷറര്‍ ഇബ്രാഹിം കൊപ്പളം,ഹംദുള്ളാ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വരക്കല്‍ മഖാമില്‍ വെച്ച് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് പതാക കൈമാറി.

നാളെ മുതലാണ്(04/02/26) കാസര്‍ഗോഡ് ജില്ലയിലെ കുണിയയില്‍ സമസ്തയുടെ അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. ഇപ്പോള്‍തന്നെ സമ്മേളന നഗരിയിലേക്ക് പതിനായിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.ഇനിയുള്ള ദിവസങ്ങള്‍ സമ്മേളന നഗരി പാല്‍ക്കടലായി മാറും.ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

ഫോട്ടോ:സമസ്ത സമ്മേളനത്തിനുള്ള മൊഗ്രാലില്‍ നിന്നുള്ള പതാക ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വരക്കല്‍ മഖാമില്‍ വെച്ച് കൈമാറുന്നു.

Scroll to Top