പൈക്ക: ബാലട്ക്ക ബദര്‍ മസ്ജിദ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇഖ്‌റഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മൂന്നാം വാര്‍ഷികാഘോഷം ‘റൈസിങ്ങ് സ്റ്റാര്‍’ വര്‍ണ്ണ വിസ്മയമായി. പിഞ്ചു വിദ്യാര്‍ത്ഥികളുടെ ഒപ്പന, കൊല്‍ക്കളി, ദഫ് മുട്ട്, ഗ്രൂപ്പ് ഡാന്‍സ്, സിങ്കള്‍ ഡാന്‍സ്, വട്ടപ്പാട്ട് തുടങ്ങിയ വിവിധ കലാപരിപാടികളും നടന്നു. ആര്‍ട്ട് ഫെസ്റ്റ്, താലന്റ് പരീക്ഷ എന്നിവയില്‍ സ്റ്റേറ്റ് ലെവലില്‍ റാങ്കുകള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. സമാപന പൊതുസമ്മേളനം കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ബദര്‍ മസ്ജിദ് പ്രസിഡന്റ് ഹനീഫ കരിങ്ങപ്പള്ളം അധ്യക്ഷത വഹിച്ചു സ്‌കൂള്‍ കോഡിനേറ്റര്‍ ബി കെ ബഷീര്‍ പൈക്ക സ്വാഗതം പറഞ്ഞു ബദര്‍ മസ്ജിദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി എ ഇബ്രാഹിം, ബി കുഞ്ഞാമു ഹാജി, ഖാലിദ് ഹാജി കൊയര്‍കൊച്ചി, ബി എ റഹ്‌മാന്‍ ഹാജി, റഹ്‌മാന്‍ കല്ലായം. കെ പി ഹമീദ്, റഹീം ജിമ്മു, അബ്ദുറഹ്‌മാന്‍ ഹാജി, അബ്ദു കുണ്ടില്‍, നവാസ് കല്ലായം, നസീമ ടീച്ചര്‍. റുക്‌സാന ടീച്ചര്‍, അഫീഫ ടീച്ചര്‍, തസീമ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു റഹീം കല്ലായം നന്ദി പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ് :-
പൈക്ക ബാലട്ക്ക ഇഖ്‌റ ഹ് സ്‌കൂള്‍ വാര്‍ഷികാഘോഷം ‘റൈസിംഗ് സ്റ്റാര്‍’ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള ഉദ്ഘാടനം ചെയ്യുന്നു




