സഞ്ജു ഇല്ല!; പകരം പുതിയ ഓപ്പണര്‍; ടി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിനുള്ള സാധ്യത ഇലവന്‍

ടി 20 ലോകകപ്പ് 2026 ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നിലവിലെ കരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഇന്ത്യ ഇറങ്ങുന്നത്. മികച്ച ടീമുമായി ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങി താരങ്ങളുമെല്ലാം എത്തുന്നുണ്ട്.

ഫെബ്രുവരി ഏഴിന് യു എസ് എ യുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.
മുംബൈയിലെ ചരിത്രപ്രസിദ്ധമായ വാംഖഡെ സ്റ്റേഡിയത്തിലാണ് ഗ്രൂപ്പ് എയിലെ ഈ ഉദ്ഘാടന മത്സരം നടക്കുന്നത്.

ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ അഭിഷേക് ശര്‍മക്കൊപ്പം ഓപ്പണറായി ഇഷാന്‍ കിഷന്‍ എത്താനാണ് സാധ്യത. സഞ്ജുവിന്റെ മോശം ഫോം ഇഷാന് വഴിതുറന്നേക്കും. പരിക്കേറ്റ തിലക് വര്‍മ മൂന്നാമതെത്തും. സന്നാഹമത്സരത്തില്‍ യു എസ് എ ക്കെതിരെ ഇറങ്ങിയ താരം തിളങ്ങിയിരുന്നു.
മധ്യനിരയില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും, തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നീ വെടിക്കെട്ട് താരങ്ങളും അണിനിരക്കും.

Scroll to Top