ടോള്‍ ബൂത്ത് പോരാട്ട വിജയം: യൂത്ത് ലീഗ് കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി
കാസര്‍കോട്: കുമ്പള ആരിക്കാടിയിലെ ടോള്‍ ബൂത്ത് നിര്‍ത്തലാക്കുന്നതിന് വേണ്ടി പോരാടിയ എ.കെ.എം അഷ്റഫിനും സമര സമിതിക്കും അഭിവാദ്യം അര്‍പ്പിച്ച് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മുനിസിപ്പല്‍ പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍, ജനറല്‍ സെക്രട്ടറി അനസ് കണ്ടത്തില്‍, ട്രഷറര്‍ സഫ്വാന്‍ അണങ്കൂര്‍, സെക്രട്ടറി താജു ബെല്‍ക്കാട്, എം.എസ്.എഫ് ജില്ലാ സെക്രട്ടറി നാഫി ചാല, ഹാഷിര്‍, സിയാന്‍ തളങ്കര, ഖലീല്‍ ഷൈഖ്, അഷ്ഫാഖ് തുരുത്തി, ഇഖ്ബാല്‍ ബാങ്കോട്, റഷീദ് ഗസ്സാലി, ഷാനു, മജീദ്, നവാസ് തുരുത്തി, ഷിറാസ്, നൗഫല്‍ നെല്ലിക്കുന്ന്, ഫിറോസ്, അലി, മുജീബ് തായലങ്ങാടി, അസീം, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




