കുറ്റിക്കോല്‍ : ചരിത്രമുറങ്ങുന്ന വഴികളിലൂടെ അറിവ് തേടി
കുറ്റിക്കോലില്‍ ഒരുകൂട്ടം വിദ്യാര്‍ഥികളെത്തി. കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ പ്ലസ്ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥികളാണ് ചരിത്രശേഷിപ്പുകള്‍ തേടിയെത്തിയത്. കുറ്റിക്കോല്‍ ഗ്രാമപ്പഞ്ചായത്തിന്റെ ഹൃദയഭാഗമുള്ള പ്രദേശങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് പഠനവഴി ഒരുക്കിയത്.
നാടിന്റെ ഗതകാല ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തുന്ന രണ്ടായിരത്തിയഞ്ഞൂറ് വര്‍ഷത്തോളം പഴക്കുള്ള മുനിയറകള്‍, കുടക്കല്ല്, ചുമടുതാങ്ങി, പ്രാകൃതലിപികള്‍ ഉറങ്ങുന്ന ആമക്കുളം എന്നീ സ്ഥലങ്ങളാണ് വിദ്യാര്‍ഥികള്‍ സന്ദര്‍ശിച്ചത്. ചരിത്രപഠനയാത്രയ്ക്ക് കൊട്ടോടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷാജി ജോസഫ്, ചരിത്രവിഭാഗം സീനിയര്‍ അധ്യാപിക വി.ടി. ഷൈലജ എന്നിവര്‍ നേതൃത്വം നല്‍കി.
കുറ്റിക്കോല്‍ ഗവ. ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ എ.എം. കൃഷ്ണന്‍, കുറ്റിക്കോല്‍ എയുപി സ്‌കൂള്‍ മുന്‍ അധ്യാപകന്‍ രാജേന്ദ്രന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്‍. നീലാംബരന്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്ക് പ്രാദേശിക ചരിത്ര അറിവുകള്‍ പകര്‍ന്നുനല്‍കി. 24 വിദ്യാര്‍ഥികളും അധ്യാപകരായ വി. നാരായണന്‍, ജസ്റ്റിന്‍ ഫിലിപ്പ് ചെറിയാന്‍, പി. പ്രീതി, എസ്.കെ. രേഷ്മ, കെ.എം. സജീവ് എന്നിവരും യാത്രയില്‍ പങ്കെടുത്തു.




