കൂടുതല്‍ ചിന്തിക്കാറില്ല, അടിച്ചു കളിക്കുക മാത്രമാണ് ലക്ഷ്യം’; ലോകകപ്പ് മുന്നൊരുക്കത്തെ കുറിച്ച് ഇഷാന്‍ കിഷന്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള വാം അപ് മത്സരത്തോടെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി അഭിഷേക് ശര്‍മയ്‌ക്കൊപ്പം ബാറ്റിങ് ഓപ്പണ്‍ ചെയ്യുക ഇഷാന്‍ കിഷന്‍ ആണെന്ന് ഉറപ്പായി കഴിഞ്ഞു.
ന്യൂസിലാന്‍ഡിനെതിരെയുള്ള പരമ്പരയിലെ മിന്നും പ്രകടനമാണ് ഒന്നാം വിക്കറ്റ് കീപ്പറും ഓപ്പണറുമായ സഞ്ജു സാംസണിനെ മറികടന്ന് ഓപ്പണിങ്ങില്‍ സ്ലോട്ട് ഉറപ്പിക്കാന്‍ ഇഷാനായത്. പരമ്പരയിലെ മോശം ഫോം സഞ്ജുവിന് തിരിച്ചടിയാകുകയും ചെയ്തു.

ഇപ്പോഴിതാ ടി 20 ലോകകപ്പിനെ കുറിച്ചുള്ള തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് ഇഷാന്‍. അമിതമായി ചിന്തിക്കാതെ സാഹചര്യത്തിനനുസരിച്ച് സ്വാഭാവികമായി ബാറ്റ് ചെയ്യുന്നതാണ് തന്റെ ഇപ്പോഴത്തെ വിജയമന്ത്രമെന്ന് ഇഷാന്‍ വ്യക്തമാക്കി. ബുധനാഴ്ച്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങി അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു കിഷന്‍. അതിന് ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍.
‘ഏത് പൊസിഷനില്‍ കളിക്കുന്നു എന്നതിലല്ല, ടീമിനായി മികച്ചത് നല്‍കുക എന്നതിലാണ് എന്റെ ശ്രദ്ധ. നിലവിലെ സാഹചര്യത്തില്‍ ഉറച്ചുനില്‍ക്കുക, പന്തിനെ കൃത്യമായി നിരീക്ഷിക്കുക, ആ സമയത്ത് ആവശ്യമായ ഷോട്ടുകള്‍ കളിക്കുക. ഇതാണ് ഞാന്‍ പിന്തുടരുന്ന രീതി.’ കിഷന്‍ പറഞ്ഞു.

Scroll to Top