കാസര്‍കോട്: ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഇ ഡിവിഷന്‍ മത്സരം മാന്യയില്‍ അസോ. വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി ടി എം ഇക്ബാല്‍, തളങ്കര നൗഫല്‍, മഹ്‌മൂദ് കുഞ്ഞികാനം, കണ്‍വീനര്‍ ഷാഹിദ് സി എല്‍, ലത്തീഫ് പെര്‍വാഡ്, ഹമീദ് പടുവടുക്ക സംബന്ധിച്ചു. ഉല്‍ഘാടന മത്സരത്തില്‍ സഫാന്‍സ് തളങ്കരയെ 6 വിക്കറ്റിന് വോയിസ് പടുവടുക്ക തോല്‍പ്പിച്ചു.. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സഫാന്‍സ് തളങ്കര 15.5 ഓവറില്‍ 108 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വോയിസ് പടുവടുക്ക 16.2 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
കാസര്‍കോട് ജില്ലാ ലീഗ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്‌റ് ഇ ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിച്ചു




