Saturday, September 21, 2024
Home Kerala മൂന്നാര്‍ എക്കോ പോയിന്റില്‍ ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം; വിനോദ സഞ്ചാരികളെ ഹൈഡല്‍ ടൂറിസം ജീവനക്കാര്‍ മര്‍ദിച്ചു

മൂന്നാര്‍ എക്കോ പോയിന്റില്‍ ടിക്കറ്റിനെച്ചൊല്ലി തര്‍ക്കം; വിനോദ സഞ്ചാരികളെ ഹൈഡല്‍ ടൂറിസം ജീവനക്കാര്‍ മര്‍ദിച്ചു

by KCN CHANNEL
0 comment

ഇടുക്കി: മൂന്നാര്‍ എക്കോ പോയിന്റില്‍ വിനോദ സഞ്ചാരികള്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനം. കൊല്ലത്തുനിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡല്‍ ടൂറിസം കരാര്‍ ജീവനക്കാര്‍ മര്‍ദിച്ചത്. ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു കയ്യാങ്കളി

വ്യാഴാഴ്ച രാവിലെയാണ് സ്ത്രീകളും കുട്ടികളുമടങ്ങുന്ന 17 അംഗ സംഘം കൊല്ലത്തു നിന്ന് മൂന്നാറിലെത്തിയത്. ഉച്ചയ്ക്ക് ശേഷം ബോട്ടിങിനായി ഇവര്‍ എക്കോ പോയന്റിലെത്തി. ഇവിടെ പ്രവേശിക്കാന്‍ ഒരാള്‍ക്ക് പത്ത് രൂപ വീതം നല്‍കി ഇനത്തില്‍ പാസ് എടുക്കണമന്ന് ഹൈഡല്‍ ടൂറിസത്തിലെ കരാര്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ബോട്ടില്‍ കയറാത്തവര്‍ മാത്രം പാസ്സെടുത്താല്‍ പോരെയെന്ന തര്‍ക്കമാണ് പ്രകോപനത്തിന് വഴിവച്ചത്.

കരാര്‍ ജീവനക്കാരനും ഗൈഡുകളും ചേര്‍ന്ന് അസഭ്യവര്‍ഷവുമായി പാഞ്ഞെടുത്തെന്നാണ് പരാതി. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന നജീമ എന്ന വയോധികയെ താഴേക്ക് തള്ളിയിച്ച് ചവിട്ടി പരിക്കേല്‍പ്പിച്ചു. ഒരു കുഞ്ഞിന് ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. അതിക്രമം കാണിച്ചവര്‍ തടഞ്ഞുവെച്ച വിനോദ സഞ്ചാരികളെ മൂന്നാര്‍ പൊലീസ് എത്തിയാണ് മോചിപ്പിച്ചത്.

നട്ടെല്ലിന് പരിക്കേറ്റ നജ്മ , ഇടത് കൈയ്യുടെ എല്ല് പൊട്ടിയ അജ്മി, ഡോ അഫ്‌സല്‍, അന്‍സാഫ് , അന്‍സാഫിന്റെ ഭാര്യ ഷെഹന, അന്‍സില്‍ എന്നിവര്‍ മൂന്നാര്‍ ടാറ്റാ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റെന്ന പരാതിയില്‍ ഹൈഡല്‍ ടൂറിസം ജീവനക്കാരും ചികിത്സ തേടി. ഇരുകൂട്ടരുടെയും മൊഴിയെടുത്ത മൂന്നാര്‍ പോലീസ് കേസ്സെടുത്തു. ഹൈഡല്‍ ടൂറിസം ജീവനക്കാരുടെ അനാവശ്യ പണപ്പിരിവിനെതിരെ നേരത്തെയും നിരവധി പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല.

You may also like

Leave a Comment