സി.ഒ.എ കാസര്‍കോട് ജില്ലാ സമ്മേളനം: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: സി.ഒ.എ കാസര്‍കോട് ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. പുതിയ ബസ് സ്റ്റാന്റ് സെഞ്ച്വറി പാര്‍ക്ക് ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ഹനീഫ് കെ.എം മുഖ്യാതിഥി ആയിരുന്നു. സംഘാടക സമിതി ചെയര്‍മാന്‍ ഷുക്കൂര്‍ കോളിക്കര അദ്ധ്യക്ഷത വഹിച്ചു. സി.ഒ.എ. ജില്ലാ പ്രസിഡണ്ട് വി.വി മനോജ്കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം ലോഹിതാക്ഷന്‍, സതീഷ് കെ.പാക്കം, സി.സി.എന്‍ ചെയര്‍മാന്‍ പ്രദീപ് കുമാര്‍, മേഖല സെക്രട്ടറി പാര്‍ത്ഥ സാരഥി എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സംഘാടക സമിതി കണ്‍വീനര്‍ ഹരീഷ് പി.നായര്‍ സ്വാഗതവും ട്രഷറര്‍ വിനോദ് പി നന്ദിയും പറഞ്ഞു. ഫെബ്രുവരി 15, 16 തീയ്യതികളില്‍ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ 15-ാം മത് കാസര്‍കോട് ജില്ലാ സമ്മേളനം കാസര്‍കോട് വെച്ച് നടക്കും.

Scroll to Top