-തനിമ കുളിരിശൽ – മകര കുളിരിൽ പാടിയും പറഞ്ഞും ഒരു രാത്രി

തനിമ കലാ സാഹിത്യ വേദി മൊഗ്രാൽ പുത്തൂർ കുന്നിൽ സി.എച്ച് ലൈബ്രറിയുമായി സഹകരിച്ച് സംഘടിപ്പിച്ച മനോഹരമായ ഈ പരിപാടി മൊഗ്രാൽ പുത്തൂർ
പഞ്ചായത്ത് പ്രസിഡണ്ട്
കെ.എ അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു

കാസർകോട് : “കുളിരിശൽ – മകര കുളിരിൽ പാടിയും പറഞ്ഞും ഒരു രാത്രി” എന്ന പരിപാടി
ഇശൽ മഴയുടെ മധുരാനുഭവം പകർന്നു.തനിമ കലാ സാഹിത്യ വേദി മൊഗ്രാൽ പുത്തൂർ കുന്നിൽ സി.എച്ച് ലൈബ്രറിയുമായി സഹകരിച്ചാണ് മനോഹരമായ ഈ പരിപാടി സംഘടിപ്പിച്ചത്.
കുന്നിൽ എട്രസ്സ് വില്ല ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആസ്വാദകർക്ക് മുന്നിൽ ഇശൽ സംഗീതം കുളിരായി പെയ്തിറങ്ങി.കുളിരിശൽ – മകര കുളിരിൽ പാടിയും പറഞ്ഞും ഒരു രാത്രി”ഈ പരിപാടി ഒരു നാടിനെയാകെ ഇശൽ മഴയിൽ നനയിച്ചു.മകരമാസ കുളിരിൽ ഇശലിൻ്റെ മധുരം പതിയെ സദസ്സിൽ പെയ്തിറങ്ങിയപ്പോൾ ആ സംഗീത നിറവിൽ ഏവരും ലയിച്ചു.മാപ്പിള പാട്ടിൻ്റെ ചരിത്രവും മധുരമുള്ള ഈരടികളും പാടിയും പറഞ്ഞും ലോക പ്രശസ്ത കാലിഗ്രാഫറും മാപ്പിള പ്പാട്ടു ചരിത്രകാരനുമായ ഖലീലുല്ലാഹ് ചെമ്മനാടും , മാപ്പിളപ്പാട്ടു ഗവേഷകനും ഗായകനുമായ യൂസുഫ് കട്ടത്തടുക്കയും പരിപാടിക്ക് നേതൃത്വം നല്കി.
പരിപാടി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എ അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. അഷ്റഫ് അലി ചേരങ്കൈ ആമുഖ ഭാഷണം നടത്തി. വിദ്യാഭ്യാസ പ്രവർത്തകനും മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ട എം.എ നജീബിനും , സാമൂഹ്യ പ്രവർത്തകൻ മഹിൻ കുന്നിൽ, കാരുണ്യ മേഖലയിലെ പ്രവർത്തകൻ അഷ്റഫ് എട്രസ്സ് വില്ല എന്നിവർക്ക് തനിമയുടെ ഉപഹാരം യഥാക്രമം പഞ്ചായത്ത് പ്രസിഡണ്ട് കെ. എ. അബദുല്ല കുഞ്ഞി , ക്ഷേമകാര്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാഷിദ മുഹമ്മദ്, വാർഡ് മെമ്പർ ഷമീമ സിദ്ദീഖ് എന്നിവർ നൽകി.
ഖലീലുല്ലാഹ് ചെമനാടിനും യൂസുഫ് കട്ടത്തടുക്ക ക്കമുള്ള സ്നേഹോപഹാരം തനിമ ട്രഷറർ ബി.കെ. മുഹമ്മദ് കുഞ്ഞി സമ്മാനിച്ചു. തനിമ കലാസാഹിത്യവേദി പ്രസിഡണ്ട് അബു ത്വാഇ സ്വാഗതവും കുന്നിൽ സി.എച്ച് ലൈബ്രറി ആൻഡ് റീഡിംഗ് റൂം ജനറൽ സെക്രട്ടറി എം.എ നജീബ് നന്ദിയും പറഞ്ഞു.

Scroll to Top