പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
കാസര്‍കോട്: വസ്ത്രവ്യാപാര രംഗത്ത് പാരമ്പര്യത്തിന്റെയും
ആധുനികതയുടെയും പുതുചരിത്രം കുറിക്കാന്‍ ശോഭിക വെഡ്ഡിംഗ് മാള്‍ കാസര്‍കോട്ടെത്തി. ശോഭിക ഗ്രൂപ്പിന്റെ ഏഴാമത് ഷോറൂം ഫെബ്രുവരി ഏഴിന് കാസര്‍കോട് എം.ജി. റോഡില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ശോഭിക ഡയറക്ടര്‍ ഷിഹാബ് കല്ലില്‍, ജനറല്‍ മാനേജര്‍ റിഷാദ് എ, ഷോറൂം മാനേജര്‍ അംജദ് അലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും
ഫെബ്രുവരി ഏഴിന് രാവിലെ 10.30-ന് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മാളിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ എന്‍. എ. നെല്ലിക്കുന്ന്, എ. കെ. എം. അഷ്‌റഫ്, സി. എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരന്‍, സുള്ള്യ എംഎല്‍എ ഭാഗീരഥി മുരളി, കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു. ടി. ഖാദര്‍, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലിം, വൈസ് ചെയര്‍മാന്‍ കെ. എം. ഹനീഫ്, വാര്‍ഡ് കൗണ്‍സിലര്‍ രാജേഷ് അമെയ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ശരീഫ് തുടങ്ങി സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
നാല് നിലകളിലായി ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്മയം
കാസര്‍കോട് എം.ജി. റോഡില്‍ ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നാല് നിലകളിലായാണ് ശോഭിക വെഡ്ഡിംഗ് മാള്‍ ഒരുക്കിയിരിക്കുന്നത്. പരമ്പരാഗത വസ്ത്രങ്ങളോടൊപ്പം ആധുനിക ട്രെന്‍ഡിംഗ് കളക്ഷനുകളുടെ വിപുലമായ ശേഖരം ഇവിടെ ലഭ്യമാണ്. ബ്രൈഡല്‍ സോണ്‍, ലെഹങ്ക, സാരികള്‍, മെന്‍സ് വെഡ്ഡിംഗ് കളക്ഷന്‍, സല്‍വാര്‍, പാര്‍ട്ടി വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്സ് ആന്‍ഡ് ന്യൂബോണ്‍ വിഭാഗം എന്നിവയ്ക്ക് പുറമെ ഫുട്വെയര്‍, ഫാന്‍സി, ഹോം ഡെക്കര്‍, വാച്ചുകള്‍, പെര്‍ഫ്യൂം തുടങ്ങി വിവാഹത്തിനാവശ്യമായ എല്ലാം ഒരിടത്ത് ലഭിക്കുന്ന ‘കംപ്ലീറ്റ് വെഡ്ഡിംഗ് മാള്‍’ എന്ന ആശയമാണ് ശോഭിക കാസര്‍കോട്ടെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതെന്ന് ഡയരക്ടര്‍മാരായ ഇര്‍ഷാദ് ഫജര്‍, ഷംസു കല്ലില്‍, ഹാഷിര്‍ ഫജര്‍ എന്നിവര്‍ അറിയിച്ചു.
ഇഷ്ടാനുസരണം വസ്ത്രങ്ങള്‍ കസ്റ്റമൈസ് ചെയ്യാം
ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിനനുസരിച്ച് വസ്ത്രങ്ങള്‍ കസ്റ്റമൈസ് ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യം ഷോറൂമിലുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ സമ്മാനങ്ങളും പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിനത്തില്‍ നടക്കുന്ന ലൈവ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന നാല് പേര്‍ക്ക് ഒന്നാം സമ്മാനമായി 25,000 രൂപ വീതവും, രണ്ടാം സമ്മാനമായി ഡയമണ്ട് നെക്ലസും നല്‍കും. അന്ന് വൈകുന്നേരം ആറ് മണിക്ക് അക്ബര്‍ ഖാന്‍ നയിക്കുന്ന മ്യൂസിക് നൈറ്റും ഷോറൂം പരിസരത്ത് അരങ്ങേറും.
കാസര്‍കോട് സാരിയുമായി സഹകരിക്കാന്‍ സന്നദ്ധത
കാസര്‍കോടിന്റെ്‌റെ തനിമ വിളിച്ചോതുന്ന കാസര്‍കോട് സാരിയുമായി സഹകരിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കാസര്‍കോടിന് പുതിയൊരു വസ്ത്രവിസ്മയം കൂടി; ശോഭിക വെഡ്ഡിംഗ് മാള്‍ ഉദ്ഘാടനത്തിന്റെ വാര്‍ത്ത ഷെയര്‍ ചെയ്യൂ. വാര്‍ത്തകള്‍ അപ്പപ്പോള്‍ അറിയാന്‍ ഞങ്ങളുടെ വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യൂ.




