എന്‍.ജി.ഒ. അസോസിയേഷന്റെ നവജീവനയാത്രയ്ക്ക് തുടക്കമായി

കേരള എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള നവജീവനയാത്ര കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് കാസര്‍ഗോഡ് ഉദ്ഘാടനം ചെയ്തു. ഏറെ പ്രതീക്ഷയോടെ ജീവനക്കാരും സാധാരണക്കാരും കാത്തിരുന്ന ബഡ്ജറ്റ് നിരാശാജനകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ആശങ്കകള്‍ക്ക് പരിഹാരമാവണമെങ്കില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതു മുന്നണി ഭരണത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം ഉണ്ടായ വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ആവശ്യമായ തുക നീക്കി വെക്കാതെ നടത്തിയിട്ടുള്ള ബഡ്ജറ്റിലെ പ്രഖ്യാപനങ്ങള്‍ അടുത്ത സര്‍ക്കാരിന്റെ ചുമലില്‍ ബാധ്യതകള്‍ കെട്ടിവയ്ക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി.മുഖ്യപ്രഭാഷണം നടത്തി. കാസറഗോഡ്
എം എല്‍ എ
എന്‍ എ നെല്ലിക്കുന്ന് കെ.പി.സി.സി ഭാരവാഹികളായ ഹക്കിം കുന്നേല്‍, കെ നീലകണ്ഠന്‍
ബാലകൃഷ്ണന്‍ പെരിയ
അഡ്വ: അനില്‍ ബോസ്,
യു ഡി എഫ് കണ്‍വീനര്‍
എ ഗോവിന്ദന്‍ നായര്‍
ഡി സി സി ഭാരവാഹികളായ
ബി പ്രദീപ് കുമാര്‍
എം സി പ്രഭാകരന്‍
യുത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് കാര്‍ത്തികേയന്‍ പെരിയ
മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട്
മിനി ചന്ദ്രന്‍
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട്മാരായ
കെ വി ഭക്തവത്സലന്‍
രാജീവന്‍ നമ്പ്യാര്‍
ജാഥാ ക്യാപ്റ്റന്‍ എ.എം. ജാഫര്‍ ഖാന്‍
വൈസ് ക്യാപ്റ്റന്‍
എ പി സുനില്‍
മാനേജര്‍ വി പി ബോബിന്‍ ജാഥ സ്ഥിരാംഗങ്ങളായ
ബി. പ്രദീപ്കുമാര്‍
ജി എസ് ഉമാശങ്കര്‍
ജില്ലാ പ്രസിഡന്റ് എ ടി ശശി സെക്രട്ടറി വി.ടി.പി.രാജേഷ്
തുടങ്ങിയവര്‍ സംസാരിച്ചു കലാജാഥയുടെ ഭാഗമായി കലാസാംസ്‌കാരിക വേദി അരങ്ങ് അവതരിപ്പിച്ച പത്തില്‍ മാര്‍ക്കെത്ര എന്ന നാടകവും അരങ്ങേറി.

Scroll to Top