Home Sports 177 റണ്‍സിന്റെ വമ്പന്‍ ജയം, ദക്ഷിണാഫ്രിക്കയെ തുരത്തി അഫ്ഗാനിസ്ഥാന് ചരിത്രനേട്ടം, ഏകദിന പരമ്പര

177 റണ്‍സിന്റെ വമ്പന്‍ ജയം, ദക്ഷിണാഫ്രിക്കയെ തുരത്തി അഫ്ഗാനിസ്ഥാന് ചരിത്രനേട്ടം, ഏകദിന പരമ്പര

by KCN CHANNEL
0 comment

ഷാര്‍ജ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ചരിത്രനേട്ടം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. ഷാര്‍ജയില്‍ നടന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 177 റണ്‍സിന്റെ വമ്പന്‍ ജയവുമായാണ് മൂന്ന് മത്സര പരമ്പര 2-0ന് സ്വന്തമാക്കിയത്. ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 34.2 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത റാഷിദ് ഖാനും നാലു വിക്കറ്റെടുത്ത നംഗേലിയ ഖരോട്ടെയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കെ എറിഞ്ഞിട്ടത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 2-0ന് അഫ്ഗാനിസ്ഥാന്‍ മുന്നിലെത്തി. മൂന്നാം ഏകദിനം ഞായറാഴ്ച നടക്കും.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് വേണ്ടി സെഞ്ചുറി നേടിയ ഗുര്‍ബാസി് പുറമെ അര്‍ധസെഞ്ചുറികളുമായി റഹ്‌മത്ത് ഷായും(50), അസ്മത്തുള്ള ഒമര്‍സായിയും(50 പന്തില്‍ 86*)തിളങ്ങിയതോടെയാണ് അഫ്ഗാനിസ്ഥാന്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തിയത്. അവസാന ഓവറുകളില്‍ ഒമര്‍സായി തകര്‍ത്തടിച്ചതോടെയാണ് അഫ്ഗാന്‍ 300 കടന്നു.മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ടെംബാ ബാവുമയും ടോണി ഡെ സോര്‍സിയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് തകര്‍പ്പന്‍ തുടക്കം നല്‍കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 73 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 38 റണ്‍സെടുത്ത ബാവുമയെ വീഴ്ത്തി അസ്മത്തുള്ള ഒമര്‍സായിയാണ് അഫ്ഗാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.പിന്നാലെ ടോണി ഡി സോര്‍സിയും(31) റാഷിദ് ഖാന് മുന്നില്‍ വീണു.

You may also like

Leave a Comment